Chapter Title : അഴകുള്ള സെലീന 5 [Nima Mohan]
അവൾ നിന്നുപോയി.
"നീയോ..മമ്മിയെവിടെ..."
അവൾ ബദ്ധപ്പെട്ട് തിരക്കി. വികാരം വിചാരത്തിന് വഴി മാറിയ ശൗരി വേഗം തൻ്റെ കണ്ണുകൾ അടച്ചു മുഖം തിരിച്ചു..
"മമ്മി അകത്ത് ചക്ക മുറിക്കുന്നു.. ഇതെന്ത് കോലം.. പോയി മര്യാദയ്ക്ക് തുണി ഉടുത്തോണ്ട് വാ പെണ്ണേ.."
അവൻ്റെ പറച്ചിൽ കേട്ട് സെലീന ലജ്ജ മറന്നു ചിരിച്ചു പോയി.
അവൾ ചാടി കുളിമുറിയിലേക്ക് കയറി. അകത്തേക്ക് കയറിയ സെലീന പക്ഷേ വേഗം തിരിച്ചിറങ്ങി. ശൗരി അവളുടെ കണ്ണിലേക്ക് മാത്രം ചോദ്യഭാവത്തിൽ നോക്കി.
"മെഴുകുതിരി.."
അവൾ പറഞ്ഞു. അവൻ തിരി അവളുടെ കയ്യിലേക്ക് കൊടുത്തു. അത് കൊടുക്കുമ്പോൾ അവളുടെ വെൺമുലകളിലേക്ക് ശൗരിയുടെ നോട്ടം തെല്ലിട പതിഞ്ഞു. അവൾ തിരിയുമായി അകത്തേക്ക് കയറി വാതിലടച്ചു. സെലീന മെഴുകുതിരി ഉറപ്പിച്ചു വെച്ച് പാവാട ഇടുന്ന നേരത്ത് കറൻ്റ് വന്നു..
"വെട്ടം വന്നല്ലോ.. ഞാനെന്നാൽ പോയേക്കുവ.."
പുറത്ത് നിന്നും ശൗരി പറഞ്ഞത് കേട്ട് അവൾക്ക് നിരാശ തോന്നി. കറൻ്റിനു വരാൻ കണ്ട നേരം. അവളോർത്തു. അവനോട് എന്തേലുമൊക്കെ പറയണമെന്നുണ്ടായിരുന്നു.
ശൗരി തിരികെ ചെല്ലുമ്പോൾ ലൗലി ചക്ക വെട്ടി വെച്ചിരുന്നു.
"അവളുടെ കുളി കഴിഞ്ഞില്ലേ ഇത് വരെ.."
ലൗലി ചോദിച്ചു.
"ഇല്ല.. കറൻ്റ് വന്നത് കൊണ്ട് ഞാനിങ് പോന്നു. മെഴുകുതിരി പുറത്ത് കത്തിച്ചു വെച്ചിട്ടുണ്ട്.."
ലൗലി ഒന്ന് മൂളി.
"ദാ ഇത് കൊണ്ട് പൊയ്ക്കോ.."
മുറിച്ച് വെച്ച പാതി ചക്ക അവന് കൊടുത്തു കൊണ്ട് ലൗലി പറഞ്ഞു. അവനത് വാങ്ങി വീട്ടിലേക്ക് പോയി. ചക്കയുമായി നടക്കുമ്പോൾ ശൗരിയുടെ മനസ്സ് അസ്വസ്ഥമായി. സെലീനയുടെ അർദ്ധ നഗ്നയായുള്ള നിൽപ്പ് അവൻ്റെ മനസിനെ മഥിച്ചു. അവനു
💬 Comments
View all comments