Chapter Title : അഴകുള്ള സെലീന 5 [Nima Mohan]
ശൗരിയെ കണ്ടതും അവൾ ഭംഗിയായി പുഞ്ചിരിച്ചു.
"ഒരുത്തൻ ഇത്രയും നേരം ഇവിടെയുണ്ടായിരുന്നു. ചേച്ചിക്കൊരു സർപ്രൈസ് തരാൻ നിൽക്കുവായിരുന്നു. പക്ഷേ സ്കൂൾ ബസ്സ് നേരത്തെ വന്നു.."
"എന്ത് സർപ്രൈസാ..."
സോന തെല്ലൊരു ആകാംക്ഷയോടെ ചോദിച്ചു.
"ദാ..."
അവൻ രണ്ടു വള അവൾക്ക് കൊടുത്തു. സോനയുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു.
"ഇനി രണ്ടെണ്ണം കൂടി ഉണ്ട് കേട്ടോ.. അത് നാളെത്തരുമെന്നാ പറഞ്ഞത്.."
സോന വളകൾ വാങ്ങി ബാഗിൽ വെച്ചു.
"ഇനി എങ്ങനാ പരിപാടി എന്നുള്ളത് നീ പറഞ്ഞാ മതി ട്ടോ.."
ബസ് വരുന്നതിനു മുൻപായി സോന പറഞ്ഞു.
"നാളെ വൈകിട്ട് ഒരു ആറര മണി കഴിഞ്ഞ് ചേച്ചി കപ്പേളയുടെ അങ്ങോട്ട് വന്നാ മതി.. ഞങ്ങള് അവിടെക്കാണും.."
സോന തലയാട്ടി..
വൈകുന്നേരം.. ട്യൂഷൻ കഴിഞ്ഞ് സെലീനയെയും കൂട്ടി വീട്ടിലേക്ക് നടക്കുമ്പോൾ ശൗരി ആലോചിച്ചത് മുഴുവൻ നാളെത്തേക്കാര്യങ്ങൾ ആയിരുന്നു.
"എന്താടാ നീ ഒന്നും മിണ്ടാതെ നടക്കുന്നത്..."
സെലീന തിരക്കി.
"ഏയ് ഒന്നുമില്ല.."
സെലീന ഒന്ന് മൂളി.
"ഞാനിന്നലെ രാത്രി ശരിക്കുറങ്ങിയിട്ടില്ല.."
സെലീന പറഞ്ഞു.
"എന്ത് പറ്റി.."
ശൗരി തിരക്കി.
"ഇന്നലെ രാത്രി കുളിമുറിയുടെ മുന്നിൽ മെഴുകുതിരിയും കത്തിച്ച് വരുന്നത് മമ്മിയാണെന്നാണ് ഞാൻ കരുതിയെ.."
സെലീനയ്‌ക്ക് അതു പറയുമ്പോൾ നാണം വന്നിരുന്നു.
"അതോർത്ത് കിടന്ന് എനിക്ക് ഉറക്കം വന്നില്ല.."
ശൗരി പൊട്ടിച്ചിരിച്ചു.
"നിന്നെ അങ്ങനെയൊന്ന് പറ്റിക്കാൻ പറ്റി.."
അവൻ കളിയാക്കി. സെലീന അവനെ നുള്ളി.
"നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.."
അത് പറയുമ്പോളുള്ള അവളുടെ കാതരമായ നോട്ടമേറ്റ് ശൗരിക്ക് ഉള്ളിലൊരു അരുതാഴിക തോന്നി. അവളുടെ നോട്ടത്തിൽ പുതിയ പുതിയ അർത്ഥങ്ങൾ കടന്നു വരുന്ന പോലെ.
പഴയ രീതിയിലുള്ള സംസാരമൊക്കെ മാറിയ പോലെ. ശൗരി ഓരോന്നോർത്തു അവളുടെയൊപ്പം നടന്നു.
"ഇന്ന് വൈകിട്ടെന്താ പരിപാടി.."
സെലീന ചോദിച്ചു.
"ഒന്ന് അമ്പലത്തിൽ വരെ പോകണം.. ദീപാരാധന തൊഴുതിട്ട് കുറെയായി.."
"ഞായറാഴ്ച്ച ഒന്ന് വീട് വരെ വരണേ..എനിക്ക് റെക്കോഡ് വരച്ചു തരാൻ.."
അവൻ മൂളി.
വീട്ടിലെത്തിയ ശൗരി ചായ കുടിച്ച് അമ്മ നനച്ചു വെച്ച അവൽ കഴിച്ചിട്ട് കുളിക്കാൻ പോയി. കുളി കഴിഞ്ഞു വന്ന് ഒരു മുണ്ടും ഷർട്ടും മുണ്ടും ഷർട്ടും
💬 Comments
View all comments