Chapter Title : അഴകുള്ള സെലീന 5 [Nima Mohan]
കൊണ്ട് ഓഫീസിലേക്ക് കയറി. ഓഫീസിൽ അയാളുടെ മേശപ്പുറത്തു ഒരു കാർഡ്ബോർഡ് ബോക്സ് നിറയെ നോട്ടുകൾ നിറച്ചു വെച്ചിരിക്കുന്നു. അത് കണ്ടതും ശൗരിയുടെ മനം ഒന്ന് കുതിച്ചു കുത്തി.. ആദ്യമായിട്ടാണ് ഇത്രയും പണം കണ്മുന്നിൽ കാണുന്നത്.
"ഉത്സവം കഴിഞ്ഞ് നമ്മുടെ വഞ്ചി തുറന്നപ്പോൾ കിട്ടിയ കാശാണ്.. നിങ്ങള് രണ്ടു പേരും കൂടി ഇതൊന്ന് എണ്ണിയിട്ട് നൂറിൽ താഴെയുള്ള നോട്ടെല്ലാം ഒരു കെട്ട്.. അഞ്ഞൂറിൻ്റെയും ആയിരത്തിൻ്റേയും ഉണ്ടേൽ വേറെ വേറെ കെട്ടി വെച്ച് എത്ര ഉണ്ടെന്ന് ഈ പേപ്പറിൽ എഴുതി വെയ്ക്കണം.."
ശൗരി തലയാട്ടി.
"ഞാൻ കുറച്ച് കഴിഞ്ഞ് വരാം.."
അയാൾ പോയതും ശൗരി രാധികയെ ഒന്നു നോക്കി. അവൾ അവനെയും. ബോക്സ് എടുത്ത് മേശപ്പുറത്തേക്ക് കുടഞ്ഞിട്ടിട്ട് അവൻ അഞ്ഞൂറിൻ്റേയും ആയിരത്തിൻ്റേയും നോട്ടുകൾ തപ്പി നോക്കി.. അഞ്ഞൂറിൻ്റെ ഇരുപത്തിരണ്ട് നോട്ടുകളും ആയിരത്തിൻ്റെ നാല് നോട്ടുകളും കിട്ടിയത് അവൻ മാറ്റി വെച്ചു. രാധിക അപ്പോൾ നൂറിൻ്റെയും അമ്പതിൻ്റെയും പത്തിൻ്റെയും നോട്ടുകൾ തരം തിരിക്കുകയായിരുന്നു..
"നിനക്ക് കാശിന് വല്ല അത്യാവശ്യമുണ്ടോ.."
ശൗരി തിരക്കി. രാധിക അവനെ തെല്ല് അമ്പരപ്പോടെ നോക്കി..
"നോക്കണ്ട...കാശ് വേണേൽ പറ..ആരുമറിയില്ല"
"ദുഷ്ടാ അങ്ങനെയൊന്നും പറയല്ലേ.. ഇത് ഭഗവതിയുടെ കാശാണ്.."
രാധിക പറഞ്ഞു.
"നിനക്ക് വേണ്ടേൽ വേണ്ട.. ഞാൻ എടുക്കുവാ.. നീയൊന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.."
അവൻ രണ്ട് അഞ്ഞൂറിൻ്റേയും അഞ്ച് നൂറിൻ്റെയും നോട്ടുകൾ എടുത്ത് തിരിഞ്ഞു നിന്ന് മുണ്ട് മാറ്റി ഷഡ്ഡിക്കുള്ളിലേക്ക് ഇറക്കി വെച്ചു.
"നീ വേറെ ഒന്നും വിചാരിക്കണ്ട.. ഇത് മോഷണമൊന്നുമല്ല.. കാശ് കിട്ടുമ്പോൾ ഞാനിത് തിരികെ വഞ്ചിയിൽ ഇടും.."
അവൻ ബാക്കി നോട്ടുകൾ എണ്ണാൻ തുടങ്ങി.
രാധിക ഒന്നും മിണ്ടിയില്ല. അവളാകെ അസ്വസ്ഥമായ പോലെ അവന് തോന്നി. ശൗരി എണ്ണൽ തുടർന്നു..
"ഞാനൊരു കാര്യം പറയട്ടെ.."
ഏതാനും നിമിഷത്തെ മൗനത്തിനു ശേഷം അവൾ തിരക്കി.
"എന്താടീ.."
"ഇതീന്നൊരു നാനൂറു രൂപ തരുമോ.. കറൻ്റ് ചാർജ് അടയ്ക്കാനാ.. അവർ വന്ന് വീട്ടിലെ ഫ്യൂസൂരി കൊണ്ട് പോയി."
രാധിക പറഞ്ഞത് കേട്ട് അവൻ്റെ ഉള്ളു നൊന്തു.
"എത്ര നാളായി പോയിട്ട്.."
"ഒന്നര മാസം.."
"ദാ വെച്ചോ.."
ശൗരി ഒരു അഞ്ഞൂറിൻ്റെ നോട്ട്
💬 Comments
View all comments