Chapter Title : അഴലിൻറെ ആഴങ്ങളിൽ 2
അഴലിൻറെ ആഴങ്ങളിൽ 2
Azhalinte Azhangalil Part 2 bY Criminal | Previous Part
ഒരു ഉള്ള് വിളിയാണ് എന്നെ നിദ്രയിൽ നിന്ന് ഉണർത്തിയത് . ബോധം വന്നപോൾ ഞാൻ ചാടി എണീറ്റു . ഞാൻ ഒരു കട്ടിലിൽ ആരുന്നു . പുതപ്പു പുതപ്പിച്ചിട്ടുണ്ടാർന്നു . ഞാൻ എന്റെ ശരീരം തൊട്ടു നോക്കി . ഭാഗ്യം , തുണി ഇപ്പോഴും ശരീരത്തുണ്ട് . തലേ ദിവസത്തെ സംഭവങ്ങൾ ഒന്ന് റീവൈൻഡ് ചെയ്തു .ലാസ്‌റ് പെഗ് അടിച്ചത് ഓർമിച്ചു. കോപ്പ് എന്ത് വിഷം ആണോ അടിച്ചേ ?. ഞാൻ ആകെ വണ്ടർ അടിച്ചു ചുറ്റുപാടും ഒന്ന് കണ്ണ് ഓടിച്ചു .
അപ്പോഴാണ് ഞാൻ ആ മുറി ശ്രദിച്ചത് . വൗ !!!!. ഹൌ ബ്യൂട്ടിഫുള്ളി ദിസ് റൂം ഈസ് അറേഞ്ച്ട് ?!!!! അധികം വലിപ്പമോ മനോഹരമായ പൈന്റിങ്ങുകളോ ഇല്ലാതിരുന്നിട്ടു കൂടി ആ മുറി എന്നെ ആകർഷിച്ചു . സാധന സാമഗ്രികൾ ചിട്ടയയായി അടുക്കിവെച്ച ഒരു ടേബിൾ. പേനകളും പെൻസിലുകളും പ്രത്യേകം സ്റ്റാണ്ടുകളിൽ വച്ചിരിക്കുന്നു . തൊട്ടടുത്ത് തന്നെ ഒരു കമ്പ്യൂട്ടർ ടേബിൾ. തിളക്കം കണ്ടാൽ അറിയാം തൂത്തു തുടച്ചു വയ്ക്കർ ഉണ്ടെന്നു. എന്തിനു ബുക്ക് ഷെൽഫിലെ പുസ്തകങ്ങൾ പോലും അറേഞ്ച് ചെയ്തിരിക്കുന്നത് കണ്ടാൽ അത്ഭുതപ്പെടും. കാരണം അക്ഷരമാല ക്രമത്തിൽ ആണ് അറേഞ്ച് ചെയ്തിരിക്കുന്നത് . ഒരു നിമിഷം സ്വന്തം മുറിയെ ഓർത്തു നാണിച്ചു പോയി .ഡ്രസ്സ് വയ്ക്കാൻ ഒരു വാർഡ്രോബ് ഉണ്ടേലും പഴയ പ്ലാസ്റ്റിക് കസേര തന്ന നമ്മുടെ അലമാര. അങ്ങനെ മുറിയുടെ സൗന്ദര്യം ആസ്വദിച്ചു നിന്നപ്പോ
💬 Comments
View all comments