Chapter Title : അഴലിൻറെ ആഴങ്ങളിൽ 2
തുറന്നു നോക്കി . നല്ല ചൂട് ചപ്പാത്തി .ഉണ്ടാക്കിയിട്ട് അധിക നേരം ആയിട്ടില്. എനിക്ക് വിശപ്പ് ഉണ്ടാരുന്നെങ്കിലും അയാൾ എവിടെ എന്ന് ഞാൻ കണ്ണോടിച്ചു . അപ്പോൾ ഒരു മനുഷ്യൻ കൈയിൽ 2 പ്ലേറ്റും ഒരു ടീ കെറ്റിലുമായി അങ്ങോട്ട് വന്നു . എന്നെ കണ്ടതും പുഞ്ചിരിച്ചു . എന്നിട്ട് "good morning " വിഷ് ചെയ്തു . പെട്ടന്ന് അയാളുടെ വരവിൽ പകച്ചു പോയ ഞാൻ അയാളുടെ മുഖം കണ്ടപ്പോൾ ഒന്ന് നോക്കി നിന്ന് പോയി . എന്തൊരു സൗന്ദര്യം!!!!. എന്റെ നിൽപ് കണ്ടു പന്തികേട് തോന്നിയ പുള്ളി "Hai, I am Leo " I believe you are from kerala എന്ന് പറഞ്ഞു ഷേക്ക് ഹാൻഡിനായി കൈ നീട്ടി.പെട്ടന്ന് എനിക്ക് ബോധോദയം വന്നു . ഞാനും കൈ നീട്ടി ആ ഹസ്തദാനം സ്വീകരിച്ചു എന്നിട്ടു പറഞ്ഞു "Hello , I am Rebeca ," .Yes , I am from Kerala കൂടുതൽ എന്തേലും ചോദിക്കുന്നതുനു മുൻപേ അയാൾ ഒരു കസേര നീക്കി ഇട്ടിട്ടു പറഞ്ഞു . എന്നാൽ ഇനി ഫുഡ് കഴിച്ചിട്ട് കൂടുതൽ പരിചയപ്പെടാം . നന്നായി വിശന്നിരുന്ന ഞാൻ ഓക്കേ പറഞ്ഞു കഴിച്ചു തുടങ്ങി. വൗ !!! നല്ല ഫുഡ് .സൂപ്പർബ് ഞാൻ അല്പം ഉച്ചത്തിൽ ആണ് അത് പറഞ്ഞത് . ഇത് കേട്ട അയാൾ താങ്ക്സ് എന്ന് പറഞ്ഞു ചായ ഒരു കപ്പിൽ പകർന്നു തന്നു . കൂടുതൽ ഒന്നും ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല .
💬 Comments
View all comments