Chapter Title : അഴികളെണ്ണിയ പ്രണയം 1 [അജിപാന്‍]
ചെലം ഒഴുകുന്നുണ്ട്. ഇയാൾക്ക് ഒരു മോളുണ്ട് തമിഴ് നാട്ടിലാണ് ഇതുവരെ കാണാൻ വന്നില്ല..
ഇതിനകത്തുള്ളവരെ കുറിച്ച് പറയാൻ നിന്നാൽ ഇന്നൊനും തീരത്തില്ല അത് കൊണ്ട് പയ്യെ പരിചയപ്പെടാം.സെല്ലുതുറക്കുമ്പോൾ 7 മണിയായി കാണും, രണ്ടുമണിക്കൂറാണ് സമയം തരുന്നത് അതിനുമുൻപ് പ്രഭാത കർമകങ്ങളൊക്കെ ചെയ്ത് തീർക്കണം. കുളിക്കാൻ വെള്ളമെടുക്കുന്നത് ഒരു വലിയ ടാങ്കിൽ നിന്നാണ്, സ്വന്തമായി എല്ലാവർക്കും ബക്കറ്റുണ്ടാകും. കുളിച്ച് കഴിഞ്ഞു ഡ്രസ്സ് ഒക്കെ ഉണക്കാനിട്ടശേഷം സെല്ലിനകത്തേക്കു നടന്നു..
സെല്ലിന് പുറത്തു തന്നെ ബാലൻ സാർ ഉണ്ട് അയാളുടെ കുടവയറും ആ നോട്ടവും എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല
'ബാലൻസാർ' എന്നെ ആദ്യ ദിവസം ജയിലിലേക് കൊണ്ടുവന്നപ്പോൾ ഇയാൾക്കാണ് വാർഡൻ ഡ്യൂട്ടി ഉണ്ടായിരുന്നത് എന്നെ ശരീരം മുഴുവനും തപ്പി പരിശോധിച്ചത് ഇയാളാണ് അതും ഒറ്റ തുണിപോലും ഇല്ലാതെ എന്റെ ചന്തിക്കു പിടിച്ചുവരെ പരിശോധിച്ചിട്ടുണ്ട്.
ഞാൻ അയാളെ മൈൻഡ് ചെയ്യാതെ സെല്ലിനകത്ത് കയറി, കുറച്ചു കഴിഞ്ഞപ്പോൾ ആയാളും പോയി. അവരൊക്കെ കുളിച്ചു വരുന്നതേയുള്ളു.
ഇന്ന് സെല്ല് ക്ലീൻ ചെയ്യേണ്ട ഡ്യൂട്ടി എനിക്കാണ് രാവിലത്തെ ഭക്ഷണം (റൊട്ടിയും സബറൂമും) കഴിച്ചശേഷം മെല്ലെ ക്ലീൻ ചെയ്യണമെന്ന് കരുതിയതാ അപ്പോഴാണ് ബാലൻ പോലീസ് വന്നത്.
"അരുൺ ആരാ..."
ബാലൻ സർ ചോദിച്ചു..
"ഞാനാ സാറെ.."
"വേഗം ഡ്രസ്സ് ഒക്കെ ഇട്ടു റെഡിആയി നിൽക്ക്.."
എന്റെ ഓഞ്ഞ നോട്ടം കണ്ടിട്ടാവണം അയാൾതന്നെ പറഞ്ഞത് ഇന്നാണ് എന്റെ കേസ് പോലും.. അപ്പോഴാണ് തലക് പോയത് എന്റെ കേസിന്റെ കാര്യം.
ഡ്രസ്സ് ഒക്കെ ആക്കിയ ശേഷം മെല്ലെ ബാലൻ സാറിനെ പോയി കണ്ടു എന്നിട്ടും അയാളുടെ ഓഞ്ഞ നോട്ടത്തിനു ഒരു മാറ്റവുമില്ല.
💬 Comments
View all comments