Chapter Title : അഴികളെണ്ണിയ പ്രണയം 2 [അജിപാന്‍]
അതിൽ അവസാനത്തെ കണ്ണിയാണ് ഞാൻ. മൂത്തവൻ 'അനീഷ്' MBA പഠിക്കുന്നു( വലിയ പഠിപ്പിസ്റ്റാണ് ?).
പിന്നെയുള്ളത് ഒരു പെങ്ങൾ 'അനുശ്രീ' കല്ല്യാണം കഴിഞ്ഞു ഒരു വർഷമായി, +2വരെ മാത്രമേ പഠിച്ചിട്ടുള്ളു, എന്നെ പോലെ കാണാൻ കൊള്ളാവുന്നത് കൊണ്ട് അവളെ സ്ത്രീധനം പോലും വാങ്ങാതെയാണ് അളിയൻ കെട്ടിയത്.
Ooh മറന്നു എന്റെ അമ്മയുടെ പേര് 'ലക്ഷ്മി' ഹൌസ് വൈഫാണ് അച്ഛൻ 'അനിൽ' കുറച്ച് ഗൗരവക്കാരനാണ്. കുറച്ചേ സംസാരികത്തുള്ളൂ നാട്ടിൽ ഒരു കടയുണ്ട്. നാട്ടുകാരുടെ മുമ്പിൽ അച്ഛന് ഒരു നല്ല ഇമേജാണ് ഉള്ളത് "( അല്ലെങ്കിലും അത് അങ്ങനെയാണ് ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുന്നവരെ നാട്ടുകാരും വീട്ടുകാരും ബഹുമാനിക്കൂ )"
എന്തിന് ഏറെ അച്ഛന്റെ മകനെന്നു പറയാൻ തന്നെ ഒരു ഗമയാണ്. പക്ഷെ അച്ഛൻ ഞങ്ങളോടൊക്കെ കുറച്ചെ സംസാരിക്കൂ സ്നേഹം ഉള്ളിൽ ഉണ്ട് കാണിക്കാൻ അറിയത്തില്ല.പിന്നെ അമ്മയ്ക്ക് എന്നെ ഭയകര ഇഷ്ടമാണ് എനിക്ക് എന്റെ അമ്മ അഞ്ചുവയസുവരെ മുലപ്പാലൂട്ടിട്ടുണ്ട്. അതിന്റെ പ്രത്യുപകാരമായിരിക്കും ഞാൻ പതിനാറാം വയസിൽ തന്നെ അമ്മയോട് സംസാരിക്കാതിരിക്കുന്നതും ഈ പുകിലൊക്കെയും.
എനിക്ക് സ്കൂളിൽ പോകുന്നതിനോടും ക്ലാസിലിരുന്ന് പഠിക്കുന്നതിനോടും തീരെ ഇഷ്ടമല്ലായിരുന്നു. പത്തൊന്ന് കഴിഞ്ഞാൽ മതിയെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. Sslc കഴിഞ്ഞ് തുടർ പഠനത്തിന് എനിക്കിഷ്ടമല്ലായിരുന്നു. Sslc എക്സാം ഒക്കെ കഴിഞ്ഞു റിസൾട്ട് വന്നു ഞാൻ പാസായിട്ടുണ്ട്.
+1+2വിന് പോവുന്നില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. അത് എനിക്ക് അമ്മയോട് പറയാൻ പേടിയായിരുന്നു. അത് കൊണ്ട് +1വിന് അപ്ലിക്കേഷൻ ഫോം കൊടുക്കാതെ മുങ്ങി നടന്നു. എന്തായാലും 'പലനാൾ കള്ളൻ ഒരുനാൾ പിടിക്കുമെന്നല്ലേ ചൊല്ല്'.
ചേട്ടൻ : ഡാ നീ പോയില്ലേ
💬 Comments
View all comments