Chapter Title : അഴികളില്ലാത്ത ജാലകങ്ങൾ 1 [സ്പൾബർ]
വിഷമിക്കണ്ട… അവര് പറഞ്ഞത് പോലെ നല്ല സ്വത്തുളള ഒരു കുട്ടിയെ നമുക്ക് വേറെ നോക്കാം…”..
“അതൊന്നും നടക്കില്ല കുഞ്ഞാക്കാ… അവളിവിടെ നിൽക്കുമ്പോൾ ഒന്നും നടക്കില്ല… “..
“ഉം… അവളാ കാരണം പറഞ്ഞാലും മതിയായിരുന്നു… ഇന്ന കാരണം കൊണ്ടാണ് പെങ്ങൾ വീട്ടിൽ വന്ന് നിൽക്കുന്നത് എന്നെങ്കിലും പറയാം…”..
“ ചോദിച്ചാ അവള് പറയണ്ടേ… ?”..
ഹാജി കുറച്ച് നേരം താടിയും ഉഴിഞ്ഞ് ചിന്തയിലായി..
“നജീബേ… നീയൊരു കാര്യം ചെയ്യ്… നീ ചെന്ന് ജാബിറിനെ ഒന്ന് കാണ്… അവനോടൊന്ന് സംസാരിക്ക്… ചെലപ്പോ കാരണം അറിയാൻ പറ്റിയേക്കും…”..
കുറച്ച് നേരത്തെ ആലോചനക്ക് ശേഷം ഹാജി പറഞ്ഞു..
“ അവനെ ഞാൻ കണ്ട് സംസാരിച്ചതാ കുഞ്ഞാക്കാ..
അവനും ഷാഹിനാന്റെ പ്രശ്നമറിയില്ല…”..
“നീ കാര്യമായിട്ടൊന്ന് ചോദിക്ക്… ഷാഹിന ഇവിടെ വന്ന് നിൽക്കുന്നത് കൊണ്ട് നിന്റെ കാല്യാണം നടക്കുന്നില്ല എന്നൊക്കെ പറഞ്ഞ് നോക്ക്…”.
നജീബ് സമ്മതഭാവത്തിൽ തലയാട്ടി.. ഹാജി കുറച്ച് നേരം കൂടി അവനോട് സംസാരിച്ചിരുന്ന് യാത്ര പറഞ്ഞിറങ്ങി.. അയാൾ പോകുന്നത് വരെ അകത്തേക്ക് കയറിപ്പോയ ഷാഹിനയും റജീനയും പുറത്തേക്ക് വന്നില്ല..
✍️… നാട്ടിൽ തന്നെ ഒരു സൂപ്പർമാർക്കറ്റ് നടത്തുകയാണ് ജാബിർ.. രാത്രി എട്ട് മണിയോടെ നജീബ് അവിടെയെത്തി..കടയുടെ പുറത്ത് നജീബ് കാറ് നിർത്തുന്നത് കണ്ടെങ്കിലും തിരക്ക് കാരണം ജാബിറിന് ഇറങ്ങി വരാൻ കഴിഞ്ഞില്ല.. പതിനഞ്ച് മിനിറ്റ് നേരം നജീബ് കാറിൽ തന്നെയിരുന്നു.. തിരക്കൊന്നൊഴിഞ്ഞപ്പോൾ ജാബിർ പുറത്തിറങ്ങി നജീബിന്റെ കാറിനടുത്തേക്ക് ചെന്നു..
“എന്താ അളിയാ വണ്ടിയിൽ തന്നെ ഇരിക്കുന്നേ… ഇറങ്ങുന്നില്ലേ…?”..
അടുത്തേക്ക് വന്ന ജാബിർ ചിരിയോടെ ചോദിച്ചു..
" ഞാൻ വന്നപ്പോ അളിയൻ നല്ല തിരക്കിലാ…
💬 Comments
View all comments