0%

Chapter Title : അഴികളില്ലാത്ത ജാലകങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 515K

തിരക്കൊഴിയട്ടേന്ന് വെച്ച് കാത്തിരുന്നതാ…”..

“ എന്നാ ഇറങ്ങ്… നമുക്ക് കടയിലേക്കിരിക്കാം…”.

പെങ്ങൾ പിണങ്ങിപ്പോന്നെങ്കിലും അളിയൻമാർ നല്ല ലോഹ്യത്തിലാണ്.. അവരിടക്ക് കാണാറുമുണ്ട്.. പെങ്ങളെ മൊഴി ചൊല്ലാത്തിടത്തോളം കാലം ജാബിറിനെ അളിയനായിത്തന്നെയാണ് നജീബ് കാണുന്നത്.. ജാബിറിന്റടുത്ത് ഒരു തെറ്റുമില്ലെന്ന് നജീബിനറിയാം.

“അളിയന്റെ തിരക്ക് കഴിഞ്ഞോ… ?”..

നജീബ് ചോദിച്ചു..

“ഉം… എട്ടരയായില്ലേ… ഇനി വലിയ തീരക്കുണ്ടാവില്ല…”..

“ എന്നാ അളിയൻ വണ്ടിയിലോട്ട് കയറ്… നമുക്കൊന്ന് കറങ്ങിയിട്ട് വരാം… എനിക്ക് ചിലത് സംസാരിക്കാനുണ്ട്…”..

ജാബിർ തിരിഞ്ഞ് കടയിലേക്കൊന്ന് നോക്കി.. പിന്നെ ഇപ്പ വരാം എന്ന് പറഞ്ഞ് കടക്കകത്തേക്ക് പോയി.. സുമുഖനും സൽസ്വഭാവിയുമായ നല്ലൊരു ചെറുപ്പക്കാരനാണ് ജാബിർ..എന്നിട്ടും ഇവനെ വേണ്ടാന്ന് പറഞ്ഞ് തന്റെ പെങ്ങൾ പിണങ്ങിപ്പോന്നതെന്തിനാണെന്ന് കഴിഞ്ഞ എട്ട് മാസം ആലോചിച്ചിട്ടും നജീബിന് മനസിലായിട്ടില്ല..

അഞ്ച് മിനിറ്റിനകം ജാബിർ തിരിച്ച്‌ വന്ന് വണ്ടിയിൽ കയറി..നജീബ് വണ്ടിയെടുത്തു.. ചെറിയ ചാറ്റൽ മഴയുള്ളത് കൊണ്ട് ടൗണിൽ റോഡൊക്കെ കാലിയാണ്.. അധികം വണ്ടികളൊന്നുമില്ല..നജീബ് പതിയെ കാറോടിച്ചു..

“എന്താ അളിയാ സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്… ?”..

കുറച്ച് ദൂരം പോന്നിട്ടും നജീബ് ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട് ജാബിർ ചോദിച്ചു..

“ നല്ലൊരാലോചന വന്നിട്ടുണ്ട്… അളിയന്റെ അഭിപ്രായം ഒന്ന് ചോദിക്കാനാ…”..

“ആണോ..നന്നായി… എവിടുന്നാ ആലോചന… ?”..

അളിയന്റെ കല്യാണക്കാര്യം പറഞ്ഞപ്പോ ജാബിറിന് സന്തോഷമായി.. അവന്റെ പെങ്ങൾ പിണങ്ങിപ്പോയിട്ടും തന്നോടവൻ അഭിപ്രായം ചോദിക്കാൻ വന്നതും ജാബിറിനെ സന്തോഷിപ്പിച്ചു..

“ഇവിടെ അടുത്ത് തന്നെയാ… എല്ലാം ഓക്കെയാ അളിയാ… പക്ഷേ, ചെറിയൊരു പ്രശ്നമുണ്ട്…”..

“എന്താ അളിയാ പ്രശ്നം… ?..

എന്താണേലും നമുക്ക് സംസാരിച്ച് പരിഹാരമുണ്ടാക്കാം…”..

“ അത്… അളിയാ… ഷാഹിനയാണ് പ്രശ്നം… അവൾ വീട്ടിൽ വന്ന്

💬 Comments

View all comments