0%

Chapter Title : അഴികളില്ലാത്ത ജാലകങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 515K

നിൽക്കുന്നതാ പ്രശ്നം…”..

ഷാഹിനാന്റെ പേര് കേട്ടതോടെ ജാബിറിന്റെ മുഖം മങ്ങി..അവന്റെ ആവേശം കെട്ടു..

“കെട്ടിച്ച പെങ്ങൾ ഭർത്താവിനോട് പിണങ്ങി വീട്ടിൽ വന്ന് നിൽക്കുന്നത് വലിയ സംഭവമൊന്നുമല്ല… പക്ഷേ അതിനൊരു കാരണം വേണ്ടേ അളിയാ… കേൾക്കുന്നവർക്കൊക്കെ അതിന്റെ കാരണമറിയണം… ഇപ്പോ വന്ന ഈ ആലോചനയും അങ്ങിനെത്തന്നെ… പെങ്ങൾ വീട്ടിൽ വന്ന് നിൽക്കുന്നതൊന്നും അവർക്ക് വലിയ പ്രശ്നമില്ല… പക്ഷേ എന്തിനാ അവൾ വീട്ടിൽ വന്ന് നിൽക്കുന്നതെന്ന് ചോദിച്ചപ്പോ എനിക്കുത്തരമുണ്ടായില്ല… അതോടെ അതും അലസിയെന്നാ തോന്നുന്നത്… അതിനൊരു മറുപടി എനിക്ക് പറയണം അളിയാ…”..

പതിയെ വണ്ടിയോടിച്ചാണ് നജീബ് സംസാരിക്കുന്നത്.. ജാബിർ ഒന്നും മിണ്ടാതെ അവൻ പറയുന്നത് കേട്ടിരിക്കുകയാണ്..

“അവളോട് ഞാനിത് പല തവണ ചോദിച്ചു… കുഞ്ഞാക്ക ചോദിച്ചു… അവൾക്കൊറ്റ മറുപടിയേ പറയാനുള്ളൂ.. നിന്നെ വേണ്ട… അതിനപ്പുറം അവൾക്കൊന്നും പറയാനില്ല…"..

ജാബിറിന് വല്ലാത്ത അസ്വസ്ഥത തോന്നി..

“അളിയനറിയാതിരിക്കല്ലല്ലോ അവളുടെ പ്രശ്നം… ?..

എന്താ അളിയാ സത്യത്തിൽ നിങ്ങൾ തമ്മിൽ പിണങ്ങാനുള്ള കാരണം… ?..

കുട്ടിയുണ്ടാവുന്നത് വരെ അവൾക്ക് വലിയ പ്രശ്നമുള്ളതായി എനിക്ക് തോന്നിയിട്ടില്ല…”..

ജാബിറിന് പെട്ടെന്നൊരു മറുപടി പറയാനായില്ല..

“എന്താണെങ്കിലും എന്നോട് തുറന്ന് പറയാം… ഞാൻ നിന്നെ ഒരു ജ്യേഷ്ഠനെപ്പോലെയാണ് ഇത്രയും നാളും കണ്ടത്… എന്റെ പെങ്ങൾ നിന്നെ വേണ്ടാന്ന് പറഞ്ഞിട്ടും ഞാൻ നിന്നോട് ഒരലോഹ്യവും കാട്ടിയിട്ടില്ല… അളിയന് അറിയുന്നതാണെങ്കിൽ എന്നോട് പറയണം… അതറിയാതെ എന്റെ കല്യാണം നടക്കില്ല അളിയാ… അത് കൊണ്ടാ ഞാനിങ്ങനെ ചോദിക്കുന്നത്…”..

ജാബിർ വല്ലാത്തൊരവസ്ഥയിലായിരുന്നു.. ഷാഹിനാന്റെ പ്രശ്നമെന്താണെന്ന് അറിയാവുന്ന ഒരേ ഒരാൾ അവനാണ്… പക്ഷേ…

“അളിയാ… എനിക്കിപ്പഴും ഷാഹിനാനോട് ഒരു പിണക്കവുമില്ല… അവൾ പോന്നതിന് ശേഷം നാലഞ്ച് തവണ

💬 Comments

View all comments