0%

Chapter Title : അഴികളില്ലാത്ത ജാലകങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 515K

അവളെ വിളിക്കാൻ ഞാൻ വന്നതല്ലേ… അവളിന്ന് വരുമെങ്കിൽ ഇന്ന് കൂട്ടിക്കൊണ്ട് പോവാൻ ഞാൻ തയ്യാറാ… എന്റെ വീട്ടുകാർക്കും അവളുമായി യാതൊരു പ്രശ്നവുമില്ല…”..

ജാബിർ ഒന്ന് നിർത്തി…

“ പ്രശ്നം അവൾക്ക് മാത്രാ… അവൾക്ക് മാത്രം…”..

“അതാണ് ചോദിച്ചത്… എന്താണ് ഷാഹിനാന്റെ പ്രശ്നം… ?”..

ജാബിർ ഭാര്യയുടെ സഹോദരനെ നേരിടാനാവാതെ പുറത്തേക്ക് നോക്കി.. പിന്നെ പതിയെ മന്ത്രിച്ചു..

“ അത്… ഒരാങ്ങളയോട്… പറയാൻ പറ്റില്ല അളിയാ… “..

“എന്ന് വെച്ചാ…?”..

“ അത്… അത് ഞാനെങ്ങിനെയാ അളിയാ പറയുക… ഒന്നല്ല, ഒരുപാട് പ്രശ്നങ്ങളുണ്ട്…”..

ജാബിറിനത് പറയാൻ നല്ല ബുദ്ധിമുട്ടുണ്ടെന്ന് നജീബിന് തോന്നി..

“അളിയൻ വണ്ടിയങ്ങോട്ടൊതുക്കിയേ…”..

ഒഴിഞ്ഞ ഒരു ബസ് സ്റ്റോപ്പ് കണ്ട് ജാബിർ പറഞ്ഞു.. കാര്യം മനസിലായില്ലെങ്കിലും നജീബ് വണ്ടി നിർത്തി..

“അളിയാ… എനിക്കത് അളിയനോട് നേരിട്ട് പറയാൻ ബുദ്ധിമുട്ടുണ്ട്…കഴിഞ്ഞ മാസം എന്റെ ഉപ്പയും ഉമ്മയും നിർബന്ധിച്ചപ്പോ അവസാനമായി ഷാഹിനാനെ ഒന്ന് വിളിക്കാനായി ഞാൻ അവടെ വരാൻ തീരുമാനിച്ചതാ… ഞാൻ നാളെ വരും എന്ന് പറഞ്ഞ് കൊണ്ട് ഞാനവൾക്കൊരു മെസേജയച്ചു… അതിനവൾ എനിക്കൊരു മറുപടി അയച്ചിട്ടുണ്ട്… ഒന്നല്ല, ഒരുപാടുണ്ട്…

ഞാനത് അളിയന് ഫോർവേർഡ് ചെയ്യാം… അളിയൻ അതൊന്ന് കേട്ട് നോക്ക്… അവളുടെ പ്രശ്നമെന്താണെന്ന് അവൾ വ്യക്തമായി പറയുന്നുണ്ട്..എന്റൊപ്പമിരുന്ന് ചെലപ്പോ അളിയനത് കേൾക്കാൻ കഴിയില്ല… ഞാനാ ബസ് സ്റ്റോപ്പിലിരിക്കാം… “..

അത്രയും പറഞ്ഞ് ജാബിർ കാറിൽ നിന്നിറങ്ങി ചാറ്റൽ മഴയിലൂടെ ബസ് സ്റ്റോപിലേക്ക് ഓടിക്കയറി..നജീബിന് ഒന്നും മനസിലായില്ല.. ജാബിർ കാറിലിരുന്നാൽ നജീബിന് തന്നെ കാണാത്ത ഒരിടത്തിരുന്നു.. മൊബൈലിലേക്ക് മെസേജ് വരുന്നത് കണ്ട നജീബ് അതെടുത്ത് നോക്കി.. ജാബിർ കുറേ വോയ്സ്

💬 Comments

View all comments