Chapter Title : ബാലതാരത്തിന്റെ അമ്മ [Production Executive]
നമ്പറിൽ വിളിച്ചു പറയണം ഷൂട്ടിംഗ് രണ്ടുദിവസം കഴിഞ്ഞ് തുടങ്ങുന്നു എന്ന്"
ഓക്കേ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു... എന്തോ പ്രശ്നം ഉണ്ടല്ലോ എന്ന് ഞാൻ മനസ്സിൽ ആലോചിച്ചു..
ഒന്നുമറിയാതെ ഇതിന്റെ ഇടയിലേക്ക് ഇറങ്ങണമോ?? വരുന്നടം വച്ച് നോക്കാം.
ഷൂട്ടിംഗ് മൂന്നുദിവസം കഴിഞ്ഞ് തുടങ്ങുമെന്ന് അവളുടെ അമ്മയെ വിളിച്ച് അറിയിച്ചു.. അവർ മറുപടിയൊന്നും പറയാതെ ഫോൺ കട്ട് ചെയ്തു.. പിന്നെ ഞാൻ അങ്ങോട്ട് വിളിക്കാനോ മെസ്സേജ് അയക്കാനോ പോയില്ല... പിറ്റേന്ന് രാവിലെ ഒരു 11 മണി ആയപ്പോൾ എനിക്ക് ഫോൺ കോൾ വന്നു.. ലക്ഷ്മിയുടെ കോളായിരുന്നു അത്..
അറ്റൻഡ് ചെയ്ത ഹലോ പറഞ്ഞു..
ലക്ഷ്മി.. എടാ ഞാൻ ട്രെയിനിൽ കയറി.. ഡൽഹി തിരുവനന്തപുരം ട്രെയിൻ എത്താൻ രണ്ട് ദിവസം എടുക്കും.. ഈ രണ്ടു ദിവസം കൊണ്ട് നീ എനിക്ക് ഒരു വീട് കണ്ടുപിടിച്ചു തരണം..
മറ്റൊരു പ്രധാനപ്പെട്ട കാര്യം.. ഇതാരും അറിയരുത്.. കാര്യങ്ങളൊക്കെ ഞാൻ വന്നിട്ട് പറയാം..
ഞാൻ.. ശരി ചേച്ചി ഞാൻ വീട് നോക്കി കണ്ടു പിടിക്കാം.. ചേച്ചിയുടെ ശബ്ദം വല്ലാത്തൊരു വിഷമം അവസ്ഥയിലാണെന്ന് തോന്നിയത് കൊണ്ട് ഞാൻ അങ്ങോട്ട് ഒന്നും ചോദിക്കുന്നില്ല ചേച്ചി...
ലക്ഷ്മി... താങ്ക്സ് ഡാ
എന്റെ കണ്ണ് നിറയുന്നത് നീ കാണുന്നു, എന്തേ ശബ്ദം മാറുന്നത് നീ ഫോണിലൂടെ തിരിച്ചറിയുന്നു.
നീ എന്നെ മനസ്സിലാക്കിയതുപോലെ എന്റെ വീട്ടുകാർ എന്നെ മനസ്സിലാകുന്നില്ലല്ലോ....
( ശബ്ദം കരച്ചിലിന്റെ വക്കോളം എത്തുന്നു)
ഞാൻ.. ചേച്ചി ഇപ്പൊ കരയരുത് ചുറ്റും ആൾക്കാർ ഉണ്ടെന്നു തോന്നുന്നു.. രണ്ടു ദിവസത്തെ യാത്രയുണ്ട്.. ചേച്ചി കരയുന്നത് കണ്ടാൽ ഈ രണ്ട് ദിവസവും അവർ ചേച്ചിയെ സഹതാപത്തോടെ കാണൂ..
ലക്ഷ്മി... ഓക്കേ ഡാ ഓക്കേ ഡാ..
ഞാൻ കുറച്ചു കഴിഞ്ഞ് ചാറ്റിൽ വരാം..
കോൾ കട്ട് ചെയ്തു.. എന്റെ മനസ്സിൽ ഞാൻ പറഞ്ഞു.. ഇവൾ എനിക്കുള്ള ലക്ഷണം ആണെന്ന് തോന്നുന്നു...
ഞാൻ പിന്നെ അവൾക്കുവേണ്ടി വീട് അന്വേഷിക്കുന്ന തിരക്കിലായിരുന്നു വൈകുന്നേരം 5 മണി വരെ... എന്റെ വീടിനടുത്ത് ഒരു വീട് അവസാനം കണ്ടു.. വീടിന്റെഫോട്ടോ എടുത്തു അവൾക്ക് വാട്സാപ്പിൽ മെസ്സേജ് അയച്ചു കൊടുത്തു..
അവൾ പറഞ്ഞോ
💬 Comments
View all comments