Chapter Title : ബാൽക്കണി കാഴ്ച്ച 2 [അന്തർമുഖി]
എലീനയെ കാണിച്ചു,
"ഇത് പോലൊന്ന് വാങ്ങാൻ നീ നിന്റെ ക്വാളിഫിക്കേഷൻ വച്ചു എത്ര മാസം പണിയെടുക്കണം?
പോട്ടെ... ഇത് പോലും വാങ്ങാൻ നിനക്ക് കിട്ടാൻ പോകുന്ന ഒരു മാസത്തെ സാലറി തികയില്ല "
അവൾ ഡൈനിംഗ് ടേബിളിൽ ഉണ്ടായിരുന്ന ഒരു ക്രിസ്റ്റൽ ആഷ്ട്രെ എടുത്ത് കാണിച്ചു.
"ഈ ഫോൺ അങ്കിൾ എനിക്ക് വാങ്ങി തന്നിട്ട് മാസങ്ങളെ ആയുള്ളൂ, പുതിയ മോഡൽ പക്ഷെ ആൾ പ്രീ ബുക്ക് ചെയ്ത് വച്ചിട്ടുണ്ട്, എനിക്ക് വേണ്ടി
സത്യം പറഞ്ഞാൽ ഞാൻ ഒന്നും അറിയേണ്ട എനിക്ക് എല്ലാം അങ്കിൾ ചെയ്ത് തരുന്നുണ്ട്."
എലീനയ്ക്ക് ചെറിയ ഒരു അസൂയ തോന്നി പ്രിയയുടെ ലൈഫ്‌സ്‌റ്റൈലിനോട്. അവൾ തന്റെ കയ്യിൽ ഉള്ള ഡിസ്പ്ലേ പൊട്ടിയ ഫോണിലേക്ക് നോക്കി.
" നീ നാളെ പോകുക ആണെങ്കിലും ഞാൻ വാങ്ങി തന്ന ഗിഫ്റ്റ് ഒക്കെ എടുത്തിട്ടേ പോകാവൂ, നിന്റെ ഈ കോലം കണ്ട് എനിക്ക് വിഷമം ആകുന്നു.
മുഖം ഒക്കെ കരുവാളിച്ചു. നമുക്ക് ഒരു ഫേഷ്യൽ ചെയ്യാൻ പോയാലോ... മൈ ട്രീറ്റ്... പ്ലീസ് "
"ഞാൻ നിന്റെ കൂടെ എവിടെയും വരില്ല "
എലീന പറഞ്ഞു.
"എന്താടീ ഞാൻ നിന്നെ വല്ല ട്രാപ്പിലും പെടുത്തും എന്ന് വിചാരിച്ചിട്ടാണോ? നീ അങ്ങനെ ആണോ എന്നെ കാണുന്നത്? ഞാൻ പിഴച്ചു... സമ്മതിച്ചു... പക്ഷെ ഞാൻ എന്താ നിന്നെ റേപ്പ് ചെയ്യാൻ വേണ്ടി കൂട്ടിക്കൊടുക്കുന്ന ഒരാളാണ് എന്ന് നിനക്ക് തോന്നിയോ? "
പ്രിയയുടെ മുഖത്ത് അത്ര നേരം ഉണ്ടായ ചിരി മാഞ്ഞു.
എലീനയ്ക്ക് വിഷമം ആയി
"ഏയ് ഇല്ല, അതൊന്നും അല്ല..."
"എന്നാൽ നീ
💬 Comments
View all comments