0%

Chapter Title : ബാൽക്കണി കാഴ്ച്ച - എലീന [അന്തർമുഖി]

Author : kkstories Read All Parts 2.4K

ഇതിന് മുന്നേ കണ്ടിട്ടുണ്ട് എങ്കിൽ താൻ അവളെക്കുറിച്ചു എന്ത് ചിന്തിക്കും, എലീന ഒരു നിമിഷം ആലോചിച്ചു.

"ഇവൾ പരവെടി തന്നെ, ഇവർക്കൊക്കെ പോയി ചത്തൂടെ " എന്നാവും തന്റെ ചിന്ത.

ഇന്ന് താൻ...

* * *

എലീന ആ സിറ്റിയിലേക്ക് വന്നത് പ്രിയ അവിടെ ഉള്ളത് കൊണ്ടാണ്. സ്കൂൾ കാലം മുഴുവൻ അവർ ഒരുമിച്ചായിരുന്നു. പിന്നെ കോളേജ് എലീന നാട്ടിൽ തന്നെ ജോയിൻ ചെയ്തപ്പോൾ പ്രിയ ആ സിറ്റിയിലേക്ക് ചുവടു മാറി.

വലിയ സിറ്റി, അവിടത്തെ ലൈഫ് സ്റ്റൈൽ, സ്വാതന്ത്ര്യം ഒക്കെ എലീനയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. പ്രിയ ക്യാമ്പസ്‌ പ്ലസ്മെന്റിലൂടെ ജോലി നേടി അവിടെ തന്നെ ഏതോ വലിയ കമ്പനിയിൽ കയറി എന്ന് കേട്ടപ്പോൾ എലീന ഉറപ്പിച്ചു, അവളും അവിടെ തന്നെ ജോലിക്ക് കയറും എന്ന്.

" എടീ നീ ഇവിടെ വന്നു എന്റെ കൂടെ നിന്ന് ജോലിക്ക് ട്രൈ ചെയ്യ്, അവിടെ നിന്ന് അപ്ലൈ ചെയ്താൽ നീ ഓരോ ഇന്റർവ്യൂ വിയും വന്നു പോകണ്ടേ? "

പ്രിയ പറഞ്ഞത് ശരിയാണ് എന്ന് ഓർത്തു എലീന പിറ്റേന്ന് തന്നെ വണ്ടി കയറി.

പ്രിയയുടെ അപാർട്മെന്റ് കണ്ട് എലീന ഞെട്ടി, ഇത്രയും സൗകര്യങ്ങൾ...

എയർ കണ്ടിഷനിങ് ഉള്ള മുറികൾ, സൗകര്യം ഉള്ള കിച്ചൻ, വലിയ രണ്ട്ബെഡ്‌റൂമുകൾ, ബീച്ച്ലേക്ക് ഓപ്പൺ ചെയ്യുന്ന വ്യൂ.

"ഇങ്ങനെ ഒരു ബീച്ച് പ്രോപ്പർട്ടിയിൽ ഇത്ര സൗകര്യം ഉള്ള ഒരു അപാർട്മെന്റ് കിട്ടാൻ ഒരു പാട് വാടക കൊടുക്കേണ്ടി വരില്ലേ? "

" വേണം... ഞാൻ കൊടുക്കുന്നുണ്ട്... " ഒരു കള്ള ചിരിയോടെ

💬 Comments

View all comments