Chapter Title : ബാൽക്കണി കാഴ്ച്ച - എലീന [അന്തർമുഖി]
വലിയ കാര്യമല്ല. ഒരു ഫോട്ടോ അല്ലെ? നീ ചെന്ന് റെഡി ആവ്, നമുക്ക് പോവാൻ ഉള്ളതാ"
എലീന അത് മനസ്സിൽ നിന്ന് മായ്ക്കാൻ ശ്രമിച്ചു, അവൾ കാമുകന് അയച്ച് കൊടുത്തത് ആവും, അവൻ വിശ്വസിക്കാൻ കൊള്ളാവുന്ന ആരേലും ആവും. അവരുടെ റിലേഷൻ, അതിൽ താൻ എന്തിന് ഇടപെടണം?...
പ്രിയയുടെ കൈ പിടിച്ചു മാളിലൂടെ നടന്നപ്പോൾ എലീനയ്ക്ക് വല്ലാത്ത നാണക്കേട് തോന്നി. ചുറ്റുമുള്ള എല്ലാവരും പ്രിയയെ ശ്രദ്ധിക്കുന്നത് പോലെ. അവൾ ഒരു മിനി സ്കേർട്ട് ആയിരുന്നു ധരിച്ചത്, ടൈറ്റ് അയ ഒരു ക്രോപ് ടോപ്പും. ലോ വൈസ്റ്റ് മിനി യിൽ അവളുടെ വയർ മുഴുവൻ പുറത്ത് കാണാം ആയിരുന്നു. ഇറങ്ങിയ കഴുത്തിലും സ്പെഗീട്ടി സ്ട്രാപ്പിലും അവളുടെ മുലകളുടെ പാതി കാണാം. കൂടാതെ ഹൈ ഹീൽസ് നഗ്നമായ കാലിലേക്കും ശ്രദ്ധ ക്ഷണിച്ചു.
അവളെയും കൊണ്ട് പ്രിയ ചെന്ന് കയറിയത് ഒരു ലക്ഷ്വറി ബാഗ് ഷോപ്പിലാണ്. ഓരോന്നിന്റെയും പ്രൈസ് ടാഗ് കണ്ട് എലീനയുടെ കണ്ണ് തള്ളി പോയി.
എന്നാൽ അതിലും അമ്പരപ്പ് തോന്നിയത് പ്രിയ അതിൽ രണ്ടു മൂന്നെണ്ണം വാങ്ങിക്കൂട്ടിയപ്പോൾ ആണ്. പിന്നെ പെർഫ്യൂം, വസ്ത്രങ്ങൾ, ഷൂസ് അങ്ങനെ ഓരോന്നായി. അവൾ എലീനക്ക് കൂടി എല്ലാം വാങ്ങി കൊടുത്താണ് അവിടെ നിന്ന് ഇറങ്ങിയത്.
"എടീ എത്രയാ നീ പൊടിച്ചു കളഞ്ഞത്? നീ എന്താ കോടീശ്വരി ആണോ? " അവിടെ നിന്ന് ഇറങ്ങി ഒരു കഫെയിൽ നിന്ന് ജ്യൂസ് കുടിച് കൊണ്ട് എലീന ചോദിച്ചു.
"അല്ല പക്ഷെ ഈ ബിൽ ഒക്കെ പേ ചെയ്യാൻ പോകുന്നത് ഒരു കോടീശ്വരൻ ആണ്" പ്രിയ ചിരിച്
💬 Comments
View all comments