Chapter Title : ബാല്യകാലസഖി [Akshay._.Ak]
അയൽക്കാരായ വിശ്വനാഥൻ അങ്കിൾന്റേം നിർമല ആന്റിടേം ഏക മകളാണ് നിരഞ്ജന. ഞങ്ങൾ ഏകദേശം ഒരേ പ്രായമാണ്. കരിമഷി എഴുതിയ നീല കണ്ണുകളും മുല്ലമൊട്ടു പോലുള്ള പല്ലുകളും സ്റ്റൗബെറി പോലെ ചുവന്ന ചുണ്ടുകളും ഒക്കെ ആയി ഒരു കൊച്ചു ചുന്ദരി. എന്റെ സ്വന്തം ചക്കി ?. ഞാൻ എന്ത് കുരുത്തക്കേട് കാണിച്ചാലും വാല് പോലെ ഒപ്പം കാണുന്ന എന്റെ കാന്താരി ?. കുട്ടികാലം മുഴുവൻ ഞങ്ങൾ തകർക്കുമ്പോഴും ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമേ അല്ലെന്നുള്ള നിലപാടിലാരുന്നു അഖിൽ. ആ കുരിപ്പിന്റെ കൂടെ നടന്നു നടന്നു എന്റെ വീട്ടുകാർ എനിക്ക് ചങ്കരൻ എന്ന പേരും ഇട്ടു.
അങ്ങനെ ചക്കിക്കൊത്ത ചങ്കരനെ പോലെ ഞങ്ങൾ വിലസി നടന്നു. സ്കൂളിലും ഞങ്ങൾ ഒരുമിച്ചാരുന്നു. പിന്നെ പറയണ്ടാലോ ഉണ്ടാകുന്ന പുകില്???. ഞങ്ങൾ LKG പഠിക്കുന്ന സമയത്ത് ഈ കുരിപ്പു ഒരുത്തനെ പെൻസിൽ കൊണ്ട് കുത്തി.ആ പയ്യൻ കരഞ്ഞോണ്ട് നമ്മടെ കുരിപ്പിനെ പിടിച്ചു തള്ളി ഇത് കണ്ട എനിക്ക് സഹിച്ചില്ല ഞാൻ അവനെ ഡാ... എന്ന് വിളിച്ചോണ്ട് മുക്കിനു ഒരിടി വെച്ചു കൊടുത്തു പിന്നല്ല. അന്ന് തന്നെ എന്റെ അമ്മേനേം അവളുടെ അമ്മേനേം വിളിപ്പിച്ചു. വീട്ടിൽ ചെന്നപ്പോ വയറു നിറച്ചു കിട്ടി. എത്ര കിട്ടിയാൽ എന്താ ഞങ്ങൾ ഒണ്ടോ നന്നാവാൻ ?അത് ഒരു തുടക്കം മാത്രമാരുന്നു. പിന്നീട് അങ്ങോട്ട് ഞങ്ങടെ അമ്മമാർക്ക് സ്കൂളിൽ വരാനെ ടൈം ഒള്ളാരുന്നു. ഇങ്ങനെ പൊക്കോണ്ടിരിക്കുമ്പോഴാരുന്നു ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം നമ്മുടെ കുരുപ്പിനേം കൊണ്ട് അവളുടെ അച്ഛനും അമ്മയും ബാംഗ്ലൂർക്കു താമസം മാറി പോകുന്നത്. ആ സംഭവം എന്നെ
💬 Comments
View all comments