Chapter Title : ബാല്യകാലസഖി [Akshay._.Ak]
ശനിയാഴ്ച ആരുന്നു. ഞങ്ങടെ സ്കൂളിൽ വെച്ചു തന്നാരുന്നു മത്സരം.ഞങ്ങടെ ഏറ്റവും വലിയ എതിരാളികളായ ടി. കെ. എം തന്നാരുന്നു ഫൈനലിലും ഞങ്ങടെ എതിരാളികൾ. അവരുമായുള്ള മുമ്പത്തെ മത്സരം ടൈറ്റ് ആരുന്നു പക്ഷെ ആ മത്സരം ഞങ്ങൾ തന്നാണ് ജയിച്ചത്. അങ്ങനെ ഏകദേശം രാവിലെ 10 മണിയോടെ മത്സരവും തുടങ്ങി.ആദ്യ സെറ്റ് കഴിഞ്ഞപ്പോഴേക്കും 25:19എന്ന നിലയിൽ ഞങ്ങൾ തന്നെ ആരുന്നു ലീഡ് ച്യ്തത്. രണ്ടാം സെറ്റ് തുടങ്ങിയതും അവന്മാർ കലിപ്പ് വെച്ചു ഫൗൾ ചയ്യാൻ തുടങ്ങി.പക്ഷെ ഞങ്ങൾ അത് കാര്യവായിട്ടു എടുത്തില്ല.അപ്പൊഴാരുന്നു ആ സംഭവം നടക്കുന്നത്, ഞങ്ങടെ ടീമിൽ നിന്നും റെയ്ഡിനായി എന്റെ ഏറ്റവും അടുത്ത ചങ്ക് ആണ് ഇറങ്ങിയത്. എനിക്ക് അങ്ങനെ ഒരുപാട് ഫ്രണ്ട്സ് ഒന്നും ഇല്ല. എന്നെ എല്ലാത്തിനും സപ്പോർട്ട് ചെയ്യുന്ന അഖിലിനെ കൂടാതെ ഒരേ ഒരാളെ ഒള്ളു മെൽവിൻ.എന്റെ ബെസ്റ്റ് ഫ്രണ്ട് ആൻഡ് മൈ പാർട്ണർ ഇൻ ക്രൈം. അവനെ ഡിഫെൻസ് എന്ന പേരിൽ
എല്ലാരും കൂടെ മറിച്ചിട്ടു അവന്റെ കൈ പിടിച്ചു തിരിച്ചു വേദന കൊണ്ട് അവൻ കിടന്ന് പുളഞ്ഞു, വിടാനുള്ള റഫ്രീടെ വിസിൽ കേട്ടിട്ടും കുറച്ചു കഴിഞ്ഞാണ് അവർ അവനെ വിട്ടത് മെൽവിൻ എണീക്കാൻ നേരം ഒരു തെണ്ടി അവന്റെ പുറത്തിട്ടു ഒന്ന് ചവിട്ടി.പിന്നെ എല്ലാം ഒരു പുക പോലാരുന്നു നടന്നത്. ഞാൻ ആ ചവിട്ടിയവന്റെ നെഞ്ചുംകൂട് നോക്കി ഒറ്റ ചവിട്ടു പിന്നെ അവൻ എഴുന്നേൽക്കും മുമ്പേ അവന്റെ ദേഹത്തൊട്ടു ചാടി കയറി അവന്റെ മുഖത്തിട്ടു സർവ്വ ശക്തിയും എടുത്ത് ഇടിച്ചു പറിച്ചു അവന്റെ മൂക്ക് പൊട്ടി ചോര വന്നിട്ടും ഞാൻ
💬 Comments
View all comments