Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 3 [Harry Potter]
അടുത്തായി ഒരു ക്ലിനിക് ഉണ്ട്. അവിടേക്കാണ് പോയത്.ഇട്ടിരുന്ന വേഷത്തിന് മുകളിലൂടെ ഒരു ഷർട്ട് എടുത്തിട്ട് ഞങ്ങളിറങ്ങി.മാളുവിന്റെ കാറിലാണ് പോയത്. ഞാനാണ് ഓട്ടിച്ചത്. ക്ലിനിക് എത്തിയപ്പോഴേക്ക് മാളു കുറച്ചുകൂടി ക്ഷീണിച്ചിരുന്നു. കാറിൽ നിന്ന് ഇറങ്ങാൻ പോലും കഴിയാത്ത രീതിയിൽ അവൾ ക്ഷീണിച്ചു.ആ നിമിഷം എനിക്ക് മറ്റൊന്നും തോന്നിയില്ല. മാളുവിനെ ഞാനെന്റെ കരുത്തുറ്റ കൈകളാൽ കോരി എടുത്തു. എന്റെയാ പ്രവർത്തിയിൽ അവളൊന്നു ഞെട്ടിയെങ്കിലും എതിർത്തില്ല,പകരം അവളുടെ തല എന്റെ മാറിലേക്ക് ചേർത്ത് വെച്ചു. ഒരു പക്ഷെ ക്ഷീണത്താലാവും. എന്ത് കാരണത്താലായാലും ശരി, എന്റെ മേലുദ്യോഗസ്ഥ എന്ന തസ്തികയിൽ നിന്നും ഞാൻ സ്നേഹിക്കുന്ന, മനസ്സ് കൊണ്ടും ശരീരം കൊണ്ട് എനിക്ക് മാത്രം സ്വന്തമാകേണ്ട പെണ്ണ് എന്ന തസ്തികലയിലേക്ക് ഞാനവൾക്ക് സ്ഥാനകയറ്റം നൽകി. പെട്ടെന്നിങ്ങനെ തോന്നാൻ കാരണം എന്താണെന്നറിയില്ല.. പക്ഷെ, എന്ത് തന്നെയായാലും അവളുടെ കൂടെ എപ്പോഴും എന്നും എക്കാലവും ഉണ്ടാവണം എന്നൊരു തോന്നൽ ആ നിമിഷം എന്റെ മനസ്സിലുധിച്ചു.അല്ലെങ്കിലും പ്രേമം തോന്നാനും, അത് ആളിക്കത്താനും നിമിഷങ്ങൾ മതിയല്ലോ.
എന്റെ കോരിയെടുക്കലിൽ അവളുടെ വിരിഞ്ഞ ഇരു പിൻതുടകളും എന്റെ കൈക്കുള്ളിലിരുന്നമർന്നു.അവളുടെ മുതുക് എന്റെ കൈക്കുള്ളിലായി.മുൻപിലേക്ക് നടക്കാൻ തുടങ്ങിയതുമവൾ എന്റെ നെഞ്ചിലേക്ക് കൂടുതലടുത്തു.മാളുവിനെയും തൂക്കി ഞാൻ വാതിൽക്കലെത്തിയപ്പോഴേക്കും അറ്റെൻഡർ വീൽച്ചെയ്യറുമായെത്തി. മാളുവിനെ അതിലിരുത്തിയ ശേഷം ഡോക്ടറെ കാണാനായി പോയി. ഡോക്ടറാദ്യം കന്നഡയിലാണ് സംസാരിച്ചത്. എനിക്കൊരു മൈരും മനസിലായില്ല. എനിക്ക് കാര്യം പിടികിട്ടിയില്ല എന്നായപ്പോൾ ഇംഗ്ലീഷിൽ സംസാരിച്ചു. ബ്ലഡ് ടെസ്റ്റ് എടുക്കണം. അത്ര തന്നെ. സാധാരണ സൂചി കാണുമ്പോൾ പേടിച്ചു കൂടെ നിക്കുന്ന ആളുടെ കൈ പിടിക്കുക പോലുള്ള ക്ലിച്ചേ ഒന്നും നടന്നില്ല.. (ഞാൻ ആ
💬 Comments
View all comments