Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 5 [Harry Potter]
വില്ലുമംഗലം പറഞ്ഞു തുടങ്ങി.
"ദേവി കോപത്തിലാണ്…അതിന് പരിഹാരവുമുണ്ട്…പക്ഷെ ഞാൻ പറയുന്ന പരിഹാരം ആരൊക്കെ സ്വീകരിക്കും എന്നറിയില്ല"ഒന്ന് നിർത്തിയ ശേഷം അദ്ദേഹം വീണ്ടും സംസാരിച്ച് തുടങ്ങി "…3 തലമുറ മുൻപ് വരെ നമ്മുടെ ക്ഷേത്രത്തിൽ കന്യകയായ സ്ത്രീയാണ് ശാന്തിപ്പണി നിർവഹിച്ചിരുന്നത്. ഇനിയുള്ള കാലവും കന്യകയായ സ്ത്രീ തന്നെ ശാന്തിയായി തുടരണം എന്നാണ് ദേവിയുടെ ആഗ്രഹം.അതുപോലെ ഒരു കാര്യം കൂടെ ഉണ്ട്…. ദേവിയുടെ ആഗ്രഹം ഈ തറവാട്ടിലെ മാളവിക കുഞ്ഞ് ഇനിയുള്ള കാലം ദേവിയുടെ ദാസിയായി കഴിയണം എന്നാണ്.ജാതകവും ഒത്തുപോകുന്നുണ്ട് "
വില്ലുമംഗലത്തിന്റെ ആ വാക്കുകൾ വെള്ളിടിപോലെ അവിടെ നിന്നിരുന്ന ലക്ഷ്മി തമ്പുരാട്ടിയുടെ തലയിൽ പതിച്ചു. എന്നതാണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അവൾ തരിച്ചു നിന്നു.
ഇങ്ങയൊരു കാര്യം കേട്ടിട്ടും നിർവികയാരനായി രാഘവൻ നിന്നു.
"പ്രശ്നം വെച്ചപ്പോൾ തെളിഞ്ഞത് ഞാൻ പറഞ്ഞു.ബാക്കി കാര്യങ്ങൾ നിങ്ങളെല്ലാം ചേർന്ന് എടുക്കുക.ഈ തീരുമാനത്തിൽ ആർക്കും എതിർപ്പില്ലെങ്കിൽ ബാക്കി കാര്യങ്ങൾ എല്ലാർക്കും ചേർന്ന് ആലോചിച്ചു തീരുമാനിക്കാം ".
രാഘവൻ :-തിരുമേനി പറഞ്ഞതാണ് പരിഹാരമെങ്കിൽ അത് തന്നെ നടക്കും. ഇതിനോടകം ഒരു ജീവൻ പോയി. ദേവി കോപത്തിൽ ഇനിയൊരു ജീവൻ കൂടി പോകണ്ട.
ഉച്ചത്തിൽ പറഞ്ഞ ശേഷം രാഘവൻ അവിടെ ചുറ്റും നിന്ന ആൾക്കാരെ നോക്കി. ആർക്കെങ്കിലും എന്തെങ്കിലും എതിർ അഭിപ്രായം ഉണ്ടോ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം. പക്ഷെ ആർക്കും മറുത്തൊന്നും പറയാൻ ഇല്ലായിരുന്നു, കാരണം പൂജാരിയുടെ മരണത്തോടെ തന്നെ ജനങ്ങൾ ആസ്വസ്ഥരായിരുന്നു മാത്രമല്ല മാളവിക അവരുടെ വീട്ടിലെ കുട്ടി അല്ലല്ലോ, സ്വന്തം കുടുംബത്തിൽ എന്തെങ്കിലും സംഭവിച്ചാലല്ലേ എല്ലാർക്കും വേദനിക്കുള്ളു.
ലതയുടെ അരികിൽ നിന്നും കാര്യങ്ങൾ അറിഞ്ഞ
💬 Comments
View all comments