0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 5 [Harry Potter]

Author : Harry Potter Read All Parts 1.2K

ശേഷം മാളവിക അമ്മയുടെ അരികത്തേക്ക് പോയി. കുളക്കടവിൽ തനിച്ചിരുന്നു കരയുകയായിരുന്നു ആ പാവം.

"അമ്മേ…"അവളുടെ തോളിൽ ചാരി ഇരുന്നുകൊണ്ട് മാളു വിളിച്ചു. തന്റെ വലം കൈ കൊണ്ട് അമ്മ മാളുവിനെ തന്നിലേക്കടുപ്പിച്ചു.

"അമ്മ…കരയണ്ടാ.. ലതേച്ചി പറഞ്ഞു എല്ലാം…അതിനിപ്പോൾ എന്താ.. ശാന്തി ആകുന്നതിൽ എന്താ കുഴപ്പം..?"

"മോളേ.. നിനക്ക് മനസിലാകില്ല.. നീയിപ്പോൾ കൊച്ചു കുട്ടിയാ.. നിന്റെ മുന്നിൽ ഇനിയും വലിയ ജീവിതമുണ്ട്…

"അമ്മ കരയാതെ അമ്മേ…

"ഏയ്…മോളു വിഷമിക്കണ്ട…. ഞാൻ ജീവനോടെ ഉളപ്പോൾ മോളെ അങ്ങനൊരു അവസ്ഥയിലേക്ക് ഞാൻ തള്ളി ഇടില്ല..

"വേറെ എന്ത് ചെയ്യാനാ…അമ്മാവൻ സമ്മതിക്കോ..

"ഏട്ടനോട് ഞാനിന്നു സംസാരിക്കും…നിന്നെ എങ്ങനെയെങ്കിലും ഈ അവസ്ഥയിൽ നിന്നും ഞാൻ രക്ഷിക്കും..

"അമ്മാവൻ സമ്മതിച്ചില്ലെങ്കിലൊ..?

"ഇല്ലെങ്കിൽ….. ഇല്ലെങ്കിൽ നമ്മൾ രണ്ടാളും ഈ നാട് വിടും..

"എങ്ങോട്ട് പോകാനാ അമ്മേ നമ്മൾ…?

"എങ്ങോട്ടെങ്കിലും….

"ഏട്ടാ….."രാത്രി അത്താഴത്തിനു ശേഷം വെറ്റ മുറുക്കികൊണ്ടിരുന്ന രാഘവനെ ലക്ഷ്മി പിന്നിൽ നിന്നും വിളിച്ചു.

"മ്മ്…"ഒരു മൂളൽ മാത്രമായിരുന്നു ആയാളുടെ മറുപടി.

"എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..

"വേണ്ട…നീയൊന്നും പറയണ്ട.. നീ എന്താ പറയാൻ പോകുന്നതെന്ന് എനിക്കറിയാം..

"ഏട്ടാ.. എന്റെ മകളാണവൾ…അവൾക്കൊരു ഭാവി വേണ്ടേ..

"ഹും.. ഭാവി……ഞാൻ പറയുന്നത് കേട്ട് അനുസരണയോട് ജീവിച്ചാൽ അമ്മയ്ക്കും മകൾക്കും കുറച്ച് കാലം കൂടി ജീവിക്കാം.. ഇല്ലെങ്കിൽ കൊന്ന് കുളത്തിൽ താഴ്തും ഞാൻ..

"എട്ടാ…

"പ്ഫാ…നായെ…ആരാടി നിന്റെ ഏട്ടൻ….

"ഏട്ടാ.. ഞാൻ..

"മിണ്ടരുത്…അവളുടെ ഒരു ഏട്ടൻ…പിഴച്ചു പെറ്റ് ഉണ്ടായ നീ എങ്ങനാടി എന്റെ പെങ്ങളാകുന്നത്..

തിരിച്ചു പറയാൻ ഒരു മറുപടിയുമില്ലാതെ ലക്ഷ്മി തല താഴ്ത്തി നിന്നു.

"എന്റെ തള്ളക്ക് കഴപ്പ് മൂത്തപ്പോൾ ഏതവനിലോ ഉണ്ടായ

💬 Comments

View all comments