0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 5 [Harry Potter]

Author : Harry Potter Read All Parts 1.2K

ഒന്ന്.. അത് മാത്രമാണ് നീ…ഞാനെല്ലാം അറിയാൻ വൈകിപ്പോയി അല്ലെങ്കിൽ ആ തള്ളയുടെ വയറ്റിൽ വെച്ചുതന്നെ കൊന്നേനെ നിന്നെ ഞാൻ..

"ഏട്ടാ…

പടക്ക്….. ലക്ഷ്മിയുടെ കരണം നോക്കി രാഘവന്റെ വക അടി പൊട്ടി. വേദനയോടെ കവിൾ പൊത്തി ലക്ഷ്മി താഴെയിരുന്നുപ്പോയി.

"നിന്നോട് ഞാൻ പറഞ്ഞു.. എന്നെ അങ്ങനെ വിളിക്കരുതെന്ന്..

ലക്ഷ്മി നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു.

"ഒരു കാര്യം കൂടി നീ കേട്ടോ നിന്റെ മകൾ ദേവിയുടെ നടയും കഴുകി പടച്ചോറും തിന്ന് ഇനിയുള്ള കാലം ജീവിക്കും.

"ഇല്ല.. ഞാനതിന് സമ്മതിക്കില്ല.. ഒരു ദേവിയും ഇങ്ങനെ ഒരു കുഞ്ഞിന്റെ ജീവിതം ഇല്ലാതാക്കാൻ പറയില്ല..

"ഓ.. ദേവിയല്ല ഇവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഈ നാട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ തന്നെയാ. പിന്നെ നിന്റെ മോളുടെ വിധി എഴുതിയത് ദേവിയല്ല.. ഈ ഞാൻ തന്നെയാ…"അത് പറഞ്ഞുകൊണ്ട് രാഘവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ ലക്ഷ്മി രാഘവനെ തന്നെ നോക്കിയിരുന്നു.

"എന്റെ പുന്നാര പെങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഞാൻ പറയാം. ആ പൂജാരിയെ പാമ്പ് കടിച്ചതല്ല കടുപ്പിച്ചതാ, അമ്പലകുളത്തിൽ എന്റെ ആൾക്കാരാ വിഷം കലർത്തിയത്. ആനയ്ക് മദപ്പാട് വന്നതല്ല, വരുത്തിയതാ.. എല്ലാം ഞാൻ ചെയ്യിപ്പിച്ചതാ നിന്റെ മോളുടെ ഭാവി ഇല്ലാതാക്കാൻ…

"ദ്രോഹി….."ലക്ഷ്മി രാഘവന്റെ നേരെ പാഞ്ഞടുത്തു. പക്ഷെ അവന്റെ കയ്യുടെ ചൂട് അറിയാനായിരുന്നു പിന്നെയും അവളുടെ വിധി. തല്ലിന്റെ ആഘാതത്തിൽ ചുണ്ട് പൊട്ടി അവൾ നിലത്തിരുന്നു.

"നീ തിടുക്കപ്പെടാതെ…ഞാൻ പറഞ്ഞു തീർന്നില്ലല്ലോ…സത്യത്തിൽ ഈ കെണി നിനക്ക് വേണ്ടി ഞാൻ ഒരുക്കിയതാ…പണ്ട് നീ എന്റെ തള്ളയ്ക്ക് പിഴച്ചു ഉണ്ടായതാണെന് അറിഞ്ഞപ്പോൾ. പക്ഷെ അപ്പോഴേക്കും നിന്റെ കെട്ടും കഴിഞ്ഞു

💬 Comments

View all comments