0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 5 [Harry Potter]

Author : Harry Potter Read All Parts 1.2K

കിടന്നു പിടച്ചു.രാഘവൻ കൈ വിട്ടു. ചുമച്ചുകൊണ്ട് ലത ചാടി എഴുന്നേറ്റു. അവളുടെ കണ്ണുകളൊക്കെ ചുമന്നു കഴിഞ്ഞിരുന്നു. അവൾ കിടന്നു ചുമച്ചു. അൽപ സമയത്തിന് ശേഷം ലത പഴയ പടിയായി.അൽപനേരം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന ലത എങ്ങനെയൊക്കെയോ താഴെ അഴിച്ചിട്ട തുണി വാരിയുടുത്തു.സമയം സന്ധ്യ ആയിക്കഴിഞ്ഞിരുന്നു. അവിടെ നിന്നും പോകാനായി തുനിഞ്ഞ ലതയുടെ കയ്യിൽ രാഘവൻ കയറിപിടിച്ചു.

"എവിടെ ഉണ്ടാക്കാൻ പോകുവാ.. നില്ക്കു.

പേടിയോടെ അവൾ അനങ്ങാതെ നിന്നു. രാഘവൻ താഴെയിരുന്ന കുപ്പിയിലെ കള്ള് ഒറ്റ വലിക്കു പകുതി അകത്താക്കി.

"ഡി കോപ്പേ…എന്റെ വഴിയിലെങ്ങാനും തടസ്സം നിന്നാൽ കൊന്നു കളയും ഞാൻ "രാഘവൻ അവളെ നോക്കി അലറി.അത് കേട്ടപാടെ ലത അവിടന്നിനും ഓടി…ഓട്ടത്തിനിടയിൽ പല തവണ വീണു പോയെങ്കിലും അവൾ ഓട്ടം തുടങ്ങി. ആദ്യം ഭയത്തിൽ ഓടിയ അവളുടെ മുഖഭാവം പതിയെ ഒരു വിജയിയുടെ മുഖഭാവത്തിലേക്ക് മാറി. ലത ഓടി എത്തിയത് തറവാട്ടിലേക്കായിയിരുന്നു. ആയ്ച്ചു ആയ്ച്ചു അവൾ തറവാട്ടിലേക്ക് കയറി.

"അയ്യോ.. നിന്റെ നെറ്റിക്ക് എന്ത് പറ്റി…?"ലതയുടെ ചോര പൊടിയുന്ന മുഖം കണ്ട് ലക്ഷ്മിത്തമ്പുരാട്ടി ചോദിച്ചു.

"ഏയ്.. അതൊന്നുമില്ല…ഓടിയപ്പോൾ വീണതാ.

"നീ ഇവിടിരിക്കാദ്യം..

"അയ്യോ.. വേണ്ടാ.. സമയമില്ല…വിചാരിച്ച പോലെത്തന്നെ കാര്യങ്ങൾ എല്ലാം നടന്നു..

"ങേ.. സത്യാണോ..

"അതെ.. പൊടി കലക്കിയ കള്ള് കുടിപ്പിച്ചു.. ഇപ്പോൾ ബോധം പോയിക്കാണും..

"ഉറപ്പാണോ ലതേ..?

"ഉറപ്പ്…എന്തായാലും കുറച്ച് മണിക്കൂർ ബോധം കാണില്ല. ഇപ്പോഴാ കുടിച്ചത്. അതാ വൈകിയത്.എത്രയും പെട്ടെന്ന് ഇവിടുന്ന് പോണം. സാധനങ്ങൾ ഒക്കെ എടുത്തിട്ടില്ലേ…

"എല്ലാം എടുത്ത് വെച്ചിറ്റുണ്ട്..

"മാളു മോൾ എവിടെ..?

" അവൾ താഴെയുണ്ട്.

"എന്നാൽ

💬 Comments

View all comments