Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 5 [Harry Potter]
വാ.. പെട്ടെന്നു ഇറങ്ങണം. നാട്ടുകാരുടെ കണ്ണിൽ പോലും പെടരുത്.
"മ്മ്.. എല്ലാം തയ്യാറാണ്... പോയാൽ മതി..
"പിന്നെ തമ്പുരാട്ടി ഞാനും ഇവിടുന്ന് പോകുവാ..ഇനി ഇവിടെ നിന്നാൽ അയാൾ എന്നെ കൊല്ലും
"പേടിക്കണ്ടാ…നീയും എന്നോടൊപ്പം വാ..
"അത് തമ്പുരാട്ടി…ഞാൻ വേറെ വഴിക്കാ..
"വേറെ എങ്ങോട്ട് പോകാനാ നീ,?
"അത്…നമ്മുടെ ഡ്രൈവർ വേലു ഇല്ലേ.. ഞാൻ അവനോടൊത്ത് പോകുവാ.. കാര്യങ്ങളൊക്കെ അവനും അറിയാം.. വെളിയിൽ കാത്ത് നിൽക്കുന്നുണ്ട്.
"ങേ…എന്താ നീയീ പറയുന്നേ..
"അതെ. ഈ നാട്ടിലെ നരകജീവിതം മടുത്തു..എങ്ങോട്ടേലും പോകുവാ..
"വേലുവിനെ വിശ്വസിക്കാമോ.. അവൻ lആരോടെങ്കിലും കാര്യം പറയുമോ..?
"ഇല്ല.. വിശ്വസിക്കാം…
"ശരി സമയമില്ല.. പെട്ടെന്നിറങ്ങാം.
മാളുവും അമ്മയും ലതയും കൂടെ കാറിൽ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു.
ലത:-എന്തായാലും ബോധം പോകാൻ പൊടി കലക്കികൊടുത്തു, എന്നാൽപ്പിനെ കുറച്ച് വിഷം കൊടുത്തെങ്കിൽ ഇങ്ങനെ പേടിക്കണ്ടായിരുന്നു. ശല്യം തീർന്നേനെ.
ലക്ഷ്മി :-അയാൾ ഒരുപാട് ദ്രോഹിച്ചിറ്റുണ്ട് എന്നെ, പക്ഷെ എന്തൊക്കെ ആയാലും ഞാൻ ഏട്ടാ എന്ന് വിളിച്ച വ്യെക്തിയല്ലേ.. മാത്രമല്ല ഒരാളെ കൊല്ലുക എന്നത് പാപം തന്നെയാണ്.
ലത :-എന്തൊക്കെ പറഞ്ഞാലും മാളു മോളുടെ അച്ഛനെ കൊന്നവനല്ലേ…
തിരിച്ചു പറയാൻ ലക്ഷ്മിയുടെ അരികിൽ മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു.
ലത :-ഇനി ഇയാൾ അന്വേഷിച് പിറകെ വന്നാൽ എന്ത് ചെയ്യും..
ലക്ഷ്മി :-പോണം.. ദൂരേക്ക് എവിടേക്കെങ്കിലും പോകണം.. എങ്കിലേ മനസ്സമാധാനം കിട്ടുകയുള്ളു..അല്ല.. നിങ്ങൾ എങ്ങിട്ടേക്കാണ് പോകുന്നത്..?
ലത:-തമിഴ്നാട്.വേലുവിന്റെ നാട് അവിടെയല്ലേ..തഞ്ചാവൂരിൽ…അവിടെ കുടുംബ വക പലഹാരക്കടയൊക്കെ ഉണ്ട്.അല്ല തമ്പുരാട്ടി ഇനി എങ്ങോട്ടാ…?
ലക്ഷ്മി :-സ്റ്റേഷൻ എത്തട്ടെ എന്നിട്ട് നോക്കാം. ദൂരേക്ക് എങ്ങോട്ടെങ്കിലും പോണം.പിന്നെ.. എന്നയിനി തമ്പുരാട്ടി
💬 Comments
View all comments