Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 6 [Harry Potter] [Climax]
സെയിം കമ്പനി.
"ആഹാ.. എന്തായാലും UK യിൽ പോകുന്നതിനു മുൻപ് നമുക്കൊന്ന് മീറ്റ് ചെയ്യണം.
"യെസ്.ഷുവർ. അവനും ഒരു സർപ്രൈസ് ആയിരിക്കും.
"മ്മ്.
"അല്ല..നിങ്ങൾ ദുബായിൽ ആയിരുന്നില്ലേ.
"യെസ്…ഒരു 5 കൊല്ലമാകും ബാംഗ്ലൂർ വന്നിട്ട്. അമ്മയ്ക്ക് ദുബായിൽ ഒരു ജോലി ഉണ്ടായിരുന്നു.
"അല്ല അപ്പോൾ നിങ്ങൾക്ക് മാളുവിനെ എങ്ങനെ അറിയാം..
"ബാംഗ്ലൂർ എത്തി പരിചയപ്പെട്ടതാ.. ദുർഗ്ഗ ചേച്ചിയുടെ ഫ്രണ്ട് ആണ്…അമ്മയ്ക്ക് ഭയങ്കര ഇഷ്ടാ ചേച്ചിയെ.
"അഹ്. ഓക്കേ ഓക്കേ.
"അന്ന് മാളിൽ വെച്ചു കണ്ട കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞിരുന്നു.. എന്തായാലും ഇന്ന് കണ്ടാൽ അതൊരു സർപ്രൈസ് തന്നെ ആയിരിക്കും.
"എന്താണു രണ്ടാളും.. തള്ളി മരിക്കുവാണല്ലോ.."മാളു നമ്മുടെ അടുത്തെത്തി പറഞ്ഞു.
"ഏയ്.. പഴയ ചില കഥകൾ പറഞ്ഞതാ"ഞാൻ പറഞ്ഞു.
മാളു :പഴയ കഥകളോ..
സാക്ഷി :അതേ ചേച്ചി. നമുക്ക് മുൻപേ പരിചയം ഉണ്ട്. ചൈൽഡ്ഹൂഡ് ഫ്രണ്ട്‌സ് ആയിരുന്നു.
മാളു :-ങേ…
ഞാൻ :-അതേ.. പണ്ട് അയൽക്കാർ ആയിരുന്നു. കുട്ടിക്കാലത്ത്.
മാളു :-ആഹാ.. ഫുൾ സർപ്രൈസ് ആണലോ..
സാക്ഷി :-അമ്മ എവിടെയാ ചേച്ചി..?
മാളു :-അവിടെയുണ്ട്..
ഞാൻ :-അതേയ് . ഞാനെന്നാൽ പോയി ആന്റിയേയും ദുർഗയെയും ഒന്ന് കണ്ടിട്ട് വരാം..
മാളു :-ഞാനും വരാം
ഞാൻ :-ഏയ്.. വേണ്ടാ.. ഒരു സർപ്രൈസ് കൊടുകാം. തിരിച്ചറിയുമോ എന്ന് നോക്കട്ടെ..
അവരോട് യാത്ര പറഞ്ഞു ഞാൻ ആന്റിയുടെ അടുത്തേക്ക് ചെന്നു. വർഷങ്ങൾ കഴിഞ്ഞെങ്കിലും മുഖത്തിന് വലിയ മാറ്റമില്ല. അല്പം തടി വെച്ചിട്ടുണ്ട്. പിന്നെ പെണ്ണിന്റെ അമ്മ ആയതിനാൽ കണ്ടു പിടിക്കാൻ പാടുപെട്ടില്ല. ആളെ പറഞ്ഞപ്പോൾ തന്നെ ആന്റിയ്ക്ക് പിടികിട്ടി. എന്നെ ബാംഗ്ലൂരിൽ
💬 Comments
View all comments