0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 6 [Harry Potter] [Climax]

Author : Harry Potter Read All Parts 2K

കാണാൻ കിടു, ചേച്ചിയും കിടു, എല്ലാം ഓക്കേ ആണെങ്കിൽ സമയം കളയാതെ കെട്ടി കൂടെപ്പൊറുക്കാൻ നോക്ക്.

"പെണ്ണെ നീയെന്റെ വായിൽ ഇരിക്കുന്ന കേൾക്കുമേ.

"അഹ് ബെസ്റ്റ്.. അതേ.. എന്നും ഒറ്റക്ക് കഴിയാമെനൊന്നും വിചാരിക്കണ്ട. ഒരു പനി വന്നു കിടപ്പിലായാൽ നോക്കാനെങ്കിലും ആള് വേണ്ടേ..

മാളു ഒന്നും മിണ്ടാതെ തനിക്ക് പനി വന്നപ്പോൾ ശിവ നോക്കിയ കാര്യങ്ങളൊക്കെ മനസ്സിലോർത്തെടുത്തു.

"ഹലോ…ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ.."ചിന്തയിൽ മുഴുകിയിരുന്ന മാളുവിനോട് സാക്ഷി ചോദിച്ചു.

"ങേ.. ഹാ.. കേൾക്കുന്നുണ്ട്..

"ചേച്ചി…. ഇഷ്ടമാണെങ്കിൽ നോക്ക് ചേച്ചി. പിന്നെ ഏജ് ഗ്യാപ് ഒന്നും നോക്കണ്ട 3-4 അല്ലേ വരുള്ളൂ. ഇന്നത്തേക്കാലത്തു അതൊന്നും ഒരു വിഷയമേ അല്ല.

മാളു മറുപടി ഒന്നും തന്നെ നൽകിയില്ല.

"ചേച്ചി…ചേച്ചി…ഇങ്ങോട്ട് നോക്ക്….

"ഓ.. പറഞ്ഞോ…" സാക്ഷിയുടെ മുഖത്ത് ശ്രദ്ദഹിച്ചുകൊണ്ട് മാളു പറഞ്ഞു.

അല്പം മുന്നോട്ടാഞ്ഞുകൊണ്ട് മെല്ലെ സാക്ഷി പറഞ്ഞു "അതേയ്…ആലോചിച്ച് ചെയ്‌താൽ മതി. പിന്നെ വിശ്വാസം ഉണ്ടെകിൽ പഴയ കാര്യങ്ങളൊക്കെ പറഞ്ഞാൽ മതി."

"മോളേ…അത്…അതൊക്കെ അവനറിയാം. മാളു പറഞ്ഞു.."ഒരു ചമ്മലോടെ മാളു പറഞ്ഞു..

"വാട്ട്‌ ത…അപ്പോൾ സീരിയസ് ആണല്ലേ….? എന്നിട്ടാണോ ഇവിടിരുന്നു അഭിനയിച്ചത്.

"എടി.. അത്…

"ഒരു അതും ഇല്ല. വലതും ഉണ്ടെങ്കിൽ നേരത്തെ പറഞ്ഞോന്നും. അവസാനം കിടന്നു കരയരുത്.

"മ്മ്.. നോകാം..

"പിന്നെ എല്ലാം ഓക്കേ ആണെങ്കിൽ ഞാൻ അമ്മയോട് പറയാം. അമ്മ വീട്ടുകാരുമായി സംസാരിക്കും.

"ഡി.. ഞാൻ പറയാം. എന്നിട്ട് മതി... നീ ആന്റിയോട് ഒന്നും പറയരുതേ..

"ദുർഗ്ഗയോടോ..?

"അത്…. വേണ്ട…ഞാൻ പറഞ്ഞോളാം അവളോടും..

"എന്നാൽ ഓക്കേ.. വെറുതെ സമയം കളയരുത്..

"ആഹ്.. നോകാം.

കല്യാണം കഴിഞ്ഞശേഷം അവരോട് യാത്ര

💬 Comments

View all comments