Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 6 [Harry Potter] [Climax]
ഹ ഹ…എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും…"മാളു എന്നെ നോക്കി കളിയാക്കി ചിരിച്ചു.
"ഹാ….. ഹമ്മാ…എടി പട്ടി…നിന്നെ ഞാൻ…"ഞാനവളെ പിടിക്കാനായി ഓടി.. മാളു എന്നെയും കൊണ്ട് കട്ടിലിനു ചുറ്റും ഓടി, എന്നിട്ട് എന്നെയും വെട്ടിച്ചു ബാത്‌റൂമിൽ കയറി.ഒരു കൈ അകലത്തിൽ അവൾ കതകടച്ചു…
"ഡി…നീ വെളിയിൽ ഇറങ്ങുമല്ലോ.. അപ്പോൾ എടുത്തോളാം ഞാൻ..
"ഇല്ലാ. ഞാൻ പുറത്ത് ഇറങ്ങുന്നില്ല…"അകത്ത് നിന്ന് മാളുവിന്റെ മറുപടി വന്നു.
"അതേയ്.. മാര്യേജിനു പോകാൻ റെഡി ആയിക്കോ.. ഞാനും റെഡി ആയി വരാം…"മാളു കൂട്ടിച്ചേർത്തു.
ഒരു ചിരിയോടെ ഞാനാ വാതിലിൽ ചാരി തറയിൽ ഇരുന്നു.
"മാൻ…യൂ ലവ് ഹെർ.. എന്നാൽ പറഞ്ഞൂടെ നായെ…വേണ്ടാ. ടൈം ആകട്ടെ.അവൾ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു, ഇനി ഇത് പറയുമ്പോൾ ആസ് എ ഫ്രണ്ട് എന്നെങ്ങാനും പറഞ്ഞാൽ മൈര് തീർന്നു. ടേക്ക് യുവർ ടൈം.
ച്ചേ…എന്നാലും ഞാൻ ചെയ്തത് കൂടിപ്പോയോ…. തെറ്റാണ്.. ബട്ട് അവൾ എതിർത്തില്ലലോ.. സോ. അവൾക്കും ഇഷ്ടാണോ…??ഓ ഗോഡ്…" ഞാനെന്നോട് തന്നെ നൂറ് നൂറ് ചോദ്യങ്ങൾ ചോദിച്ചു.
അതേസമയം
കതകിനു മറുവശത്തായി തന്നെ മാളുവും താഴെ ഇരിക്കുകയാണ്."മൈ ഗോഡ് എന്തൊക്കെയാ ഈ നടന്നെ…ഓ മൈ ഷിറ്റ്... ഐ ആം ഷുവർ, അവന് എന്നെ ഇഷ്ടം തന്നാ.. അവന്റെ കണ്ണ് കണ്ടാൽ അറിയാം..,,.... നിനക്കെന്നാൽ എന്നോടത് പറഞ്ഞൂടെ ഇടിയറ്റ് ഐ ലവ് യൂ എന്ന്.. "മാളുവും സ്വയം പറഞ്ഞു.
………….
അരമണിക്കൂർ കൊണ്ട് ഞാൻ റെഡി ആയി ഇറങ്ങി, പക്ഷെ പൊന്നുതമ്പുരാട്ടി ഇതുവരെ ഇറങ്ങിയില്ല..വീണ്ടും അരമണിക്കൂർ കാത്തിരിക്കേണ്ടി വന്നു.ഞാൻ വെളിയിൽ കാത്തിരുന്നപ്പോഴാണ് മാളു വന്നത്. യെന്റെ ശിവനേ ????സാരിയായിരുന്നു പെണ്ണിന്റെ വേഷം.
💬 Comments
View all comments