0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 6 [Harry Potter] [Climax]

Author : Harry Potter Read All Parts 1.9K

ആവറേജ് ലുക്ക്‌ തോന്നുന്ന പെണ്ണുങ്ങൾ സാരി ഉടുത്താൽ പോലും ദേവതയെ പോലിരിക്കും, അപ്പോൾ ദേവതയെ പോലിരിക്കുന്ന മാളു സാരി ഉടുത്താൽ എങ്ങനിരിക്കും ?സ്ലീവ്ലെസ്സ് ബ്ലൗസും ഒരു പ്രിന്റ്ഡ് പച്ച സാരിയും, അതാണ്‌ ഡ്രസ്സ്‌.

https://imgur.com/gallery/CGxaUvq വീടിനു പുറത്തേക്കിറങ്ങി വന്ന അവളെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.

"ഏയ്.. ന്താ നോക്കുന്നെ …"എലി പുന്നെല്ല് കണ്ട് നോക്കുന്ന പോലുള്ള എന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു.

"ങേ.. ഹാ.. ഒന്നുല്ല…

"കൊള്ളാമോ…ഡ്രസ്സ്‌…

"നിനക്ക് തന്നെ അറിയാം എജ്ജാതി ലുക്ക്‌ ആണെന്ന്, പിന്നേയും എന്തിനാ ചോദിക്കണേ "അവളെ ഒന്നുകൂടി സ്കാൻ ചെയ്തുകൊണ്ട് ഞാൻ ചോദിച്ചു.

"അത്രക്ക് കിടു ആണോ…ശോ…

"ഇതേ ലുക്കിൽ തന്നെ എന്റെ വീട്ടിൽ കൊണ്ട് പോയാൽ അപ്പോൾ തന്നെ അമ്മ നിലവിളക്കെടുക്കും.

"ച്ചി.. പോടാ..

"എടൊ സത്യം…ദേവതയെ പോലുണ്ട് തന്നെ കാണാൻ.

"മതി മാഷേ…തല ആകാശത്തിടിക്കും. വാ പോകാം..

"ഓക്കേ…ഞാൻ എടുക്കാം കാർ..

മാപ്നോക്കി ഞങ്ങൾ കല്യാണ സ്ഥലത്തേക്ക് എത്തിച്ചേർന്നു.അധികം ആളുകൾ ഒന്നുമില്ല, എനിക്ക് തോനുന്നു ക്ലോസ് റിലേറ്റീവ്സ് ആൻഡ് ക്ലോസ് ഫ്രണ്ട്‌സ് മാത്രമേ ഉള്ളു എന്ന്.ഹിന്ദു മാര്യേജ് തന്നെയാണ്, ഓപ്പൺ ഗ്രൗണ്ടിൽ ഒരു വിന്റജ് മോഡൽ മാര്യേജ്. നല്ല ക്ലാസ്സി ആൻഡ് ഹൈ സ്റ്റാൻഡേർഡ് അമ്പിയൻസ് ആയിരുന്നു. കല്യാണം കഴിക്കുന്നെങ്കിൽ ഇതുപോലൊരു സെറ്റപ്പ്അപ്പിൽ കെട്ടണം.വിളിക്കാത്ത കല്യാണത്തിനു വലിഞ്ഞു കേറി വരാൻ ഉളുപ്പില്ലാത്തോണ്ടും, മാളു ഉള്ളത്കൊണ്ടും ഇതൊക്ക കാണാൻ പറ്റി.

"അല്ല മാളു..താൻ പെണ്ണിന്റെ ആളല്ലേ.. ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നോ…എങ്ങനാ. പരിചയം..?

"ബാംഗ്ലൂർ എത്തിയിട്ടുള്ള പരിചയമാ.

"ഓക്കേ ഓക്കേ..

"ഹേയ്…മാളുചേച്ചി…"പിറകിൽ നിന്നുള്ള വിളികേട്ട് ഞങ്ങൾ ഇരുവരും തിരിഞ്ഞു

💬 Comments

View all comments