Chapter Title : ബാംഗ്ലൂർ ഡേയ്‌സ് [Harry Potter]
നോക്കി ഇരുന്നോ. വണ്ടിയുടെ ഇൻഡിക്കേറ്റർ പോയി. ഇങ്ങോട്ട് പൈസ താ.."
"ഒന്ന് പോടോ..മര്യാദക്ക് വണ്ടി ഓട്ടിക്കണം, ഇല്ലെങ്കിൽ ഇൻഡിക്കേറ്റർ ഒക്കെ പൊട്ടും."അവൾ ദേഷ്യത്തിൽ പറഞ്ഞു
"പെണ്ണെ എടി പോടീ എന്നൊക്കെ വീട്ടിൽ പോയി വിളിച്ചാൽ മതി "എനിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു.
"വീട്ടുകാരെ പറയുന്നോട പട്ടി."
അതും പറഞ്ഞു അവളെന്റെ മുഖത്ത് ആഞ്ഞോരടി.
ആ അടി ഞാൻ പ്രതീക്ഷിച്ചതെ ഇല്ല. ജീവിതത്തിൽ ഒരുപാട് അടി ഉണ്ടാക്കിയിറ്റുണ്ട്. പക്ഷെ, ഇത്ര പ്രതീക്ഷിക്കാതെ അടി പൊട്ടിയിട്ടില്ല. അതും ഒരു പെണ്ണിന്റെ കയ്യിൽ നിന്ന്.
ശരീരം വേദനിച്ചതോടെ എന്റെ ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ഒക്കെ പോയി. ദേഷ്യം എന്റെ വലം കയ്യിലേക്ക് ഇരച്ചു കയറി.
"പ്ടക് " കാരണക്കുറ്റി നോക്കി ഞാൻ ഒന്ന് കൊടുത്തു. സ്ത്രീ ആയത്കൊണ്ട് പവർ കുറച്ച് തന്നെയാ കൊടുത്തത്.
അവളും ആ അടി പ്രതീക്ഷിച്ചില്ല എന്ന് തോനുന്നു. അവളുടെ ഇരു കണ്ണുകളും നിറഞ്ഞു തുളുമ്പി. അവളുടെ ഇടം കവിൾ ഇടം കയ്യാൽ അവൾ പൊത്തിപിടിച്ചു.
"യൂ.. ബിച്ച്.. ഐ.. വിൽ.." അവൾ എന്നോട് ന്തോ ഭീഷണി ഡയലോഗ് അടിക്കാൻ വന്നതായിരുന്നു. പക്ഷെ പെട്ടെന്നവൾ നിർത്തി. അവളെന്റെ കയ്യിലേക്ക് തന്നെ നോക്കി നിന്നു, എന്റെ കയ്യിലെ ടാറ്റൂയിൽ ആയിരുന്നു അവളുടെ ശ്രദ്ധ.എന്തോ ഓർത്ത് എടുക്കാൻ ശ്രമിക്കുന്ന പോലെ.
എനിക്ക് ആകെ പൊളിഞ്ഞു നിക്കുവായിരുന്നു.
"ടി പെണ്ണെ.. നിനക്ക് പൈസയും തരില്ല ഒരു കോപ്പും തരില്ല.. എനിക്ക് നിന്റെ പിച്ച കാശും വേണ്ട. വേണമെങ്കിൽ പോയി കേസ് കൊടു"
ഞാൻ കാറിൽ കേറി വണ്ടി സ്റ്റാർട്ട് ചെയ്തു. പെട്ടെന്ന്
💬 Comments
View all comments