0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് [Harry Potter]

Author : Harry Potter Read All Parts 1.9K

അവൾ ഓടി വിൻഡോയുടെ അടുത്ത് വന്നു.

"ഹേയ്.. എന്താ തന്റെ പേര്..?"ഇത്തവണ ദേഷ്യത്തിൽ അല്ല നല്ല സോഫ്റ്റ്‌ ആയി തന്നെയാണ് ചോദിച്ചത്.

"ശിവപ്രസാദ്.കേസ് കൊടുക്കുമ്പോൾ അതും ചേർത്ത് കൊടുക്ക്." ദേഷ്യത്തിൽ അതും പറഞ്ഞു ഞാൻ വണ്ടി മുന്നോട്ട് എടുത്തു.

അവൾ എന്തോ ആലോചിച്ച് എന്റെ കാർ നോക്കി നിൽക്കുന്നത് സൈഡ് മിറർ വഴി കാണാമയായിരുന്നു.

എന്തായാലും ഞാൻ ആദ്യമായി ആണ് അവളെ കാണുന്നത്.

ജീവിതത്തിൽ ആദ്യമായി ആണ് ഒരു പെണ്ണിനെ കണ്ടിട്ട് കെട്ടിയാലോ എന്ന് തോന്നിയത്, അതാണെങ്കിൽ അടിയിൽ അവസാനിച്ചു.

ആദ്യമായി ഒരുത്തിയെ കാളിക്കണമെന്ന് ഇന്നലെ തോന്നിയപ്പോൾ കിട്ടിയത് അപമാനം മൈർ…?.സമയം ശരിയല്ല ?.

************

അതെ സമയം പാർക്കിംഗ് ഏരിയയിൽ. ആ തല്ലുകൊണ്ട സുന്ദരി ആരെയോ ഫോൺ ചെയ്യുവാണ്.

Calling durga❣️..

അവളുടെ മൊബൈൽ സ്‌ക്രീനിൽ എങ്ങനെ എഴുതികാണിച്ചു.

"ഹലോ..""ഫോണിന്റെ മറുസൈഡിൽ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു.

"ടി.. നീ എവിടയാ..?

"വീട്ടിലുണ്ട്..

"ടി ഞാൻ അവനെ കണ്ടു ഇന്ന്

"ആരെ..?

"എടി.. ശിവയെ

***************

പിറ്റേന്ന് രാവിലെ. സച്ചുവിന്റെ i20 ഒരു വലിയ ബിൽഡിംങ്ങിനു മുൻപിലേക്ക് കൊണ്ട് നിർത്തി. ഞാനും അവനും പുറത്തേക്കിറങ്ങി.

"Phoenix Builders"

പുതിയ കമ്പനി. പുതിയ ജോലി. പുതിയ തുടക്കം. ഞാൻ എല്ലാ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചു അകത്തേക്ക് കയറി.

നേരെ HR ന്റെ റൂമിലേക്കാണ് പോയത്. M.D. വന്നിട്ടില്ല.

സച്ചു പറഞ്ഞത് പോലെ ഒരു നല്ല മനുഷ്യൻ. അദ്ദേഹം എന്റെ ക്യാബിൻ കാണിച്ചുതന്ന ശേഷം ബാക്കി കോളേഗ്സിനെ പരിചയപ്പെടുത്തി തന്നു. നല്ല കിടിലം പെൺപിള്ളേരും ഉണ്ട് കേട്ടോ

💬 Comments

View all comments