0%

Chapter Title : ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം 2 [Arjun Dev & Jo]

Author : JO Read All Parts 364

ധരിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന ദീക്ഷയെ വിഷമിപ്പിയ്ക്കാനും കഴിയില്ല. എങ്കിലും ചെറിയൊരു ബ്ലോക്കിടാൻ തന്നെ രോഹിണി തയ്യാറായി.

""നീയിങ്ങനത്തെയോരോ ഡ്രെസ്സുമിട്ടൊണ്ട് പുറത്തോടെയൊന്നും നടക്കാതെ ദീക്ഷൂ... ഇത് നാട്ടുമ്പുറമാണ്... അതോർമ്മവേണം...!!""

"'''"" എന്താ നാട്ടുമ്പുറത്താരും തുണിയുടുത്തൊണ്ടു നടക്കാറില്ലേ... ???""'"" പ്രതീക്ഷിച്ചിരുന്നെതാണെങ്കിലും എടുത്തടിച്ചപോലുള്ള തറുതലപറച്ചിൽ കേട്ടതും രോഹിനിയുടെ മുഖത്ത് രോഷമിരമ്പി. തറുതല പറച്ചിലിനേക്കാൾ കൂടുതൽ അത് കേട്ടപ്പോളുള്ള ബാക്കി രണ്ടെണ്ണത്തിന്റെയും ചിരിയായിരുന്നു അവളെ കൂടുതൽ ദേഷ്യം പിടിപ്പിച്ചത്.

"""'ഡ്രെസ്സില്ലാണ്ട് നടക്കണമെന്നല്ല, മാന്യമായ ഡ്രെസ്സിടണമെന്നാ പറഞ്ഞത്. അവിടേമിവിടേമെത്താത്ത ഇതുപോലത്തേ ഡ്രെസ്സൊന്നും ഇവിടാരുമിടാറുണ്ടാവില്ല... !!!!""""

"""ഇവിടാരുമിടാറില്ലാന്നുംവെച്ച് എനിക്കിടാൻ പാടില്ലാന്നുണ്ടോ... ??? ഞാൻ എന്റെ വീട്ടിലല്ലേ ഇട്ടോണ്ട് നടക്കുന്നേ...??? അതിന് നാട്ടുകാർക്കെന്താ... ??? ആ ഇനിയാർക്കെങ്കിലും എന്തേലും തോന്നിയാലും എനിക്കൊന്നൂല്ല. മറയ്ക്കാനുള്ളതൊക്കെ അത്യാവശ്യം ഞാൻ മറച്ചിട്ടുണ്ട്. അതുമതി....!!!""""

ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയതുകൊണ്ടാവാം രോഹിണിയതിന് മറുപടി പറഞ്ഞില്ല. കൂട്ടത്തിൽ """' അവളുടെ സ്വഭാവമമ്മക്കറിയില്ലേ... അവള് ഇതെങ്കിലുമിടുന്നുണ്ടല്ലോ...!!!""" ന്നുള്ള ദീപ്തിയുടെ സപ്പോർട്ട് കൂടിയായപ്പോൾ """ എന്തേലും ചെയ്യ്...""" എന്ന ആർക്കോ വേണ്ടിയുള്ളൊരു മറുപടിയിൽ രോഹിണി തന്റെ എതിർപ്പടക്കി.

""" പിന്നേ... നാട്ടുകാര് പറയുംപോലും...!!! എന്നെയീ നാട്ടുകാര് കണ്ടു കൊതിക്കുന്നേലുള്ള അസൂയയാടാ അമ്മയ്ക്ക്. അമ്മയീ സാരീം വാരിചുറ്റി ഇളക്കിയിളക്കി നടന്നിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലല്ലോ... അതിന്റെ അസൂയയാ... !!!"""

പോകുന്നപോക്കിൽ ദീക്ഷ ദീരുവിനോട് പിറുപിറുക്കുന്നത് കേട്ടിട്ട് പിടിച്ചിട്ടു രണ്ടെണ്ണം കൊടുക്കാൻ തോന്നിയതാണ്. പക്ഷേ ആദേഷ്യംകൂടി കഴുകാനിട്ട പാത്രങ്ങളോടാണ് തീർത്തതെന്നു മാത്രം. പക്ഷേ അതുകേട്ടതും ദീപ്തിയുടെ പൊട്ടിച്ചിരിയാണ് പിന്നാലെ മുഴങ്ങിയത്.

""" എന്താടീ ഇത്ര ഇളിക്കാൻ... ???""" രോഹിണി മോൾടെ നേർക്ക് ചീറി.

""" അല്ലാ അസൂയക്കാരീടെ അവസ്ഥയോർത്തു ചിരിച്ചു പോയതാ...!!!"""

💬 Comments

View all comments