0%

Chapter Title : ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം [Arjun Dev & Jo]

Author : JO Read All Parts 990

പുറത്തുചാടിയത്. എന്നാൽ കഴിയ്ക്കാനായി വന്നിരിയ്ക്കുമ്പോഴും അകപ്പെട്ടുപോയ മായാലോകത്തിൽ നിന്നും പുറത്തുകടക്കാൻ അവനു കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു വാസ്തവം.

"""" അല്ലാ അതിപ്പോ അവിടെ നിന്നെന്നുവെച്ചെന്താ കുഴപ്പം... ??? എത്രയോ വീടുകളുടെയും കൊട്ടാരങ്ങളുടെയും ചുമരിലും മുറ്റത്തുമൊക്കെ ഇതുപോലത്തെ രൂപങ്ങളും ചിത്രങ്ങളുമുണ്ട്...!!! എന്നിട്ട് അതൊന്നും കാണുമ്പോഴില്ലാത്ത ഐശ്വര്യക്കേടെന്തിനാ ഇവിടെ.. ???!!!."""

മറ്റൊന്നിലും ശ്രെദ്ധിയ്ക്കാതെ ഭക്ഷണത്തിൽ മാത്രം ശ്രെദ്ധിച്ചിരുന്ന അച്ഛനു മുന്നിൽ

ദീരവു തന്റെ ന്യായീകരണമൊന്നു നിരത്തിയെങ്കിലും ജയനത് ചെവിക്കൊണ്ടില്ല. ജോണിയുടെ അതേ അഭിപ്രായമായിരുന്നു അക്കാര്യത്തിൽ ജയനും. മകന്റെ തലതിരിഞ്ഞ തോന്നലുകളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന രോഹിണിയും  ജയനെ സപ്പോർട്ട് ചെയ്തതോടെ ദീരവാക്കൂട്ടത്തിൽ ആയുധമില്ലാത്ത പോരാളിയായിപ്പോയി. അവനുകൊടുത്ത വാക്കുമറന്ന് വീണ്ടും കളിയാക്കിക്കൊണ്ട് ദീക്ഷകൂടിയവരുടെ പക്ഷംപിടിച്ചതോടെ പ്രതിമകൾ പൊളിച്ചുമാറ്റുമെന്നുതന്നെ തീരുമാനമായി. തന്റെയാഗ്രഹത്തിനവർ  ഒട്ടുംവിലകല്പിക്കാത്ത ദേഷ്യത്തിന് നേരത്തേ മുറിയിൽക്കയറി കതകടച്ച ദീരവ് രാവേറെക്കഴിഞ്ഞാണാ മുറിയിൽനിന്ന് പുറത്തുവന്നത്. ഹെഡ്സെറ്റൂരി മാറ്റിയിട്ടു ചുറ്റും നോക്കിയപ്പോഴാണ് ബാക്കിയെല്ലാവരും കിടന്നെന്നവന് മനസ്സിലായതുതന്നെ.... !!!. ഫോണിൽ സിനിമയും കണ്ടു കിടന്നപ്പോൾ ബാക്കിമുറികളിൽ ഇരുട്ടു നിറഞ്ഞതൊന്നുമവനറിഞ്ഞിരുന്നില്ല....!!_

വീടുമാറിക്കിടക്കുന്നതിന്റെ ഉറക്കക്കുറവിനൊപ്പം തനിക്കേറ്റവും പ്രിയപ്പെട്ടതെന്തോ പിറ്റേന്ന് പിഴുതെറിയപ്പെടുമെന്ന ചിന്തകൂടിയായപ്പോൾ ഉറക്കംവരാതെ അവനെണീറ്റു പുറത്തേക്ക് നടന്നു.  ബാംസുരിയുടെ അന്തരീക്ഷത്തിലാകെ പാരിജാതത്തിന്റെ മണം പരന്നിരുന്നു. അവൻ പുറത്തെത്തിയതും നിലാവിന്റെ മുഖം കൂടുതൽ വിടർന്നു. നീലനിലാവിൽ യക്ഷിയുടെ മൂക്കുത്തിയിൽ പതിച്ചിരുന്ന കല്ല് മിന്നിതിളങ്ങാൻ തുടങ്ങി. അവൻ കണ്ണിമയ്ക്കാതെയത് നോക്കിനിൽക്കെ യക്ഷിയുടെ താലം പിടിച്ച കൈകളിൽ കിടക്കുന്ന മോതിരങ്ങളിലെ കല്ലുകളും പതിയെ  പ്രകാശം പരത്താൻ തുടങ്ങി. കൂട്ടത്തിൽ അവളുടെ മണിമാറിലണിയിച്ചിരിക്കുന്ന മാലയിലേയും. എന്താണവിടെ തിളങ്ങുന്നതെന്നറിയാൻ സൂക്ഷിച്ചു നോക്കിയപ്പോഴാണ് അവനാ കല്ലുകൾ കണ്ടതെങ്കിലും ആ കല്ലുകൾക്കും അവയുടെ തിളക്കത്തിനുമിടയിൽ ഗന്ധർവന്റെ അരക്കെട്ടിൽ ചുറ്റിപ്പിണഞ്ഞുകിടന്ന ഒരു സർപ്പത്തെ

💬 Comments

View all comments