0%

Chapter Title : ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം 3 [Arjun Dev & Jo]

Author : JO Read All Parts 932

പോകാൻ കാൽവെച്ചയാ നിമിഷംതന്നെ എടുത്തെറിഞ്ഞപോലെയാ ജെസീബി കിഴക്കാംതൂക്കായൊരു പാറക്കെട്ടിൽനിന്നും താഴേക്ക് പതിച്ചു. താഴേക്കു പതിക്കുന്നതിനിടയിൽ താനേ തുറന്നുപോയ ഡോറിനുള്ളിൽനിന്ന് താഴേക്കുവീണ ഡ്രൈവറുടെയും സഹായിയുടെയും ദേഹത്തെക്കാണ് ടൺകണക്കിനു ഭാരമുള്ളയാ വാഹനം വന്നുപതിച്ചത്. പക്ഷേ ജെസീബി വന്നുപതിക്കും മുമ്പേ അതിന്റെ തുമ്പിക്കെ താണുവന്ന് തന്റെയാശാന്റെ അരക്കെട്ടിനേ രണ്ടായിപ്പിളർക്കുന്നത് അബോധാവസ്ഥയിലേക്ക് പോകുംന്നതിന് മുമ്പേയാ സഹായി കണ്ടിരുന്നു. പക്ഷേയാ കാഴ്ച്ച പൂർണ്ണമാകുന്നതിനോ ഒന്നലറിക്കരയാൻ ശ്രമിക്കുന്നതിനോ മുമ്പുതന്നെയാ ജെസീബിവന്നുവീണവർ രണ്ടാളും ചിന്നിച്ചിതറിയിരുന്നു.... !!!

അതേനിമിഷം തന്നെ ബാംസുരിയുടെ അതരീക്ഷത്തിലാകെയൊരു പാരിജാതപ്പൂമണവും നിറഞ്ഞുകൊണ്ടിരുന്നു... ആ മണമടുത്തടുത്തു വരുന്തോറും ബാംസുരിയിലാകെയൊരു കൊടുങ്കാറ്റും വീശിയടിക്കാൻ തുടങ്ങി....!!!

(തുടരും)

💬 Comments

View all comments