Chapter Title : ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം 3 [Arjun Dev & Jo]
നോക്കിയതുമില്ല... !!!
കുറേനേരം കഴിഞ്ഞിട്ടും ദീക്ഷയുടെ അനക്കമൊന്നുമില്ലാതായപ്പോൾ നമ്മൾക്കവളോട് എന്തെങ്കിലും മിണ്ടിയാലോന്ന ഭാവത്തിൽ ദീപ്തി കണ്ണുകാണിച്ചെങ്കിലും രോഹിണിയത് കണ്ടതായിപ്പോലും ഗൗനിച്ചില്ല. കുറേസമയം കഴിഞ്ഞ് ചവിട്ടിക്കുതിച്ചകത്തേക്കുപോയ ദീക്ഷ തന്റെ പക്കലുള്ളതിൽവെച്ചേറ്റവും അയഞ്ഞൊരു ചുരിദാറും ധരിച്ചായിരുന്നു പുറത്തേക്ക് വന്നത്. പുറത്തുപോകുമ്പോൾപോലും ധരിക്കാത്ത ഷാള്കൂടി അനിയത്തിയുടെ ദേഹത്തുകണ്ടതും ദീപ്തിക്കു ചിരിപൊട്ടിപ്പോയി. പക്ഷേ എന്തെങ്കിലും പറഞ്ഞുപോയാൽ ആ ദേഷ്യത്തിനവൾ ചിലപ്പോൾ മിണ്ടാട്ടമില്ലാതെ നടന്നാലോന്നുള്ള പേടിയിൽ അവളാച്ചിരി കഷ്ടപ്പെട്ടു തടഞ്ഞുനിർത്തി. പക്ഷേ മകളുടെ ക്ഷമ അമ്മയ്ക്കില്ലായിരുന്നു. പതിവില്ലാത്ത വേഷത്തിൽ മകളേക്കണ്ടതിന്റെ അമ്പരപ്പ് പൊട്ടിച്ചിരിച്ചുകൊണ്ടാണ് രോഹിണി പ്രകടിപ്പിച്ചത്. പക്ഷേ അതിനും ദീക്ഷയുടെ മറുപടി മൗനമായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും മകള് മിണ്ടാതിരുന്നപ്പോൾ രോഹിണിക്ക് വീണ്ടും മനസ്സിൽ കുസൃതി നിറഞ്ഞു. ദീക്ഷയെക്കൊണ്ട് സംസാരിപ്പിക്കാനായി ചെറുചിരിയോടെ രോഹിണി ദീപ്തിയുടെ നേരേ തിരിഞ്ഞു ചോദിച്ചു:
""...കാപ്പി റെഡിയായോ മോളേ...??"""
""...ആം... ഇനിയീ കറിയൊന്നു വറ്റിയാ മതി...!!"""_ ദീപ്തിയുടെ മറുപടി വന്നതും രോഹിണി ക്ലോക്കിലേക്ക് നോക്കി പറഞ്ഞു :
""..മണി ഒമ്പതരയായേ ഒള്ളു. പത്തുമണിക്കായിരിക്കുവല്ലേ കാപ്പികുടി...???!!! ദീക്ഷേ എന്തായാലും നീപോയാ പണിക്കാരോട് പത്താകുമ്പഴ്ത്തേനുമിങ്ങോട്ടു വന്നേക്കാൻ പറ...!!! """
""...അവരെയെന്തിനാ ഇങ്ങോട്ടെഴുന്നള്ളിക്കുന്നെ...??""" ആ വൃത്തികെട്ടവന്മാരെ വീട്ടിലേക്കു വിളിക്കുന്നതെന്തിനെന്നറിയാതെ നല്ല ദേഷ്യത്തിലായിരുന്നു ദീക്ഷയുടെ മറുചോദ്യം.
""...എടീ... പണിക്കാർക്കു സമയത്തിനാഹാരം കൊടുക്കണ്ടേ...?? കളിയ്ക്കാതെ നീ പോയി വിളിച്ചേ...!!"""_ രോഹിണിയൊന്നു ശബ്ദം കടുപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും ദീക്ഷ കൂടുതൽ മുഖംവീർപ്പിച്ചുകൊണ്ട് തറയിലേയ്ക്കു നോക്കിയിരുന്നു.
""...എന്റീശ്വരാ... ഇങ്ങനൊരസത്തു പെണ്ണ്... പറഞ്ഞാലും കേക്കൂല... എന്നാലൊട്ടൊരുപയോഗോമില്ല...!!"""
""...അമ്മയൊന്നു ചുമ്മാതിരുന്നേ... ഇനിയങ്ങോട്ടു ചെന്നാലവൻ വഴക്കു പറയോന്നു കരുതീട്ടാവും അവളു പോവാത്തേ... എന്തിനാ നാട്ടുകാരുടെ മുന്നില് രണ്ടൂടെ തല്ലുകൂടുന്നേ... അതോണ്ട് ഞാന്തന്നെ പോയി വിളിയ്ക്കാം...!!"""_ ദീക്ഷയെ കുറ്റംപറഞ്ഞതു
💬 Comments
View all comments