Chapter Title : ബഹ്‌റിനിലെ രേണു ചേച്ചി 1
കൂടെ ഞാൻ ഫ്ലാറ്റ് ഷെയറിങ് തിരക്കാൻ ഇറങ്ങി. ടൗണിൽ ഭിത്തികളിൽ എല്ലാം ഷെയറിങ് ഫ്ലാറ്റ് കോൺടാക്ട് മൊബൈൽ നമ്പറുകൾ വാടക സഹിതം എഴുതി ഒട്ടിച്ചിട്ടുണ്ട്. അതിൽ മലയാളി ഫാമിലി എന്ന് കണ്ട മൂന്നു നാല് ഫ്ലാറ്റ് ഡീറ്റെയിൽസ് എടുത്ത് ഓരോന്ന് ആയി വിളിച്ചു നോക്കി. ചിലതൊക്കെ പോയി നോക്കി. അതിൽ ഒരു ഫ്ലാറ്റ് എനിക്കിഷ്ടമായി. മലയാളി ഫാമിലി. രണ്ടു ബെഡ് റൂം ഹാൾ കിച്ചൻ ഒരു കോമൺ ബാത്ത്. ഫസ്റ്റ് ഫ്ലോർ . വിനയൻ - ചേട്ടൻ മുപ്പത്തഞ്ചു വയസ്സ് കാണും. രേണു - ചേച്ചി മുപ്പത് . മക്കളെ കണ്ടില്ല. മാസം വാടക എൺപതു ദിനാർ. എനിക്ക് സ്ഥലവും ഫ്ലാറ്റും എല്ലാം ഇഷ്ടമായി. അവരുടെ പെരുമാറ്റം ഏറ്റവും ആകർഷിച്ചത്. സൗഹ്രദപരമായ ഇടപെടൽ. കിച്ചൻ ഉപയോഗിക്കാൻ തരില്ല എന്നത് മാത്രം ആയിരുന്നു ഏക കണ്ടിഷൻ. അപ്പൊ തന്നെ വാടക അഡ്വാൻസ് കൊടുത്തു എന്റെ ബാഗ് ഫ്ലാറ്റിൽ കേറ്റി താമസം തുടങ്ങി. പ്രധാന വാതിൽ തുറന്നു അകത്തു കടന്നാൽ വലതു വശത്തായി എന്റെ മുറിയിലേക്കുള്ള വാതിൽ. അത് കഴിഞ്ഞു നേരെ മുന്നിൽ ഹാൾ തീരുന്നിടത്തു കോറിഡോർ. വലത്തേക്ക് അവരുടെ ബെഡ് റൂം. ഇടത്തേക്ക് കിച്ചൻ. അതിനിടക്ക് ബാത്ത് റൂം. ഇളം നീല നിറത്തിൽ ചുവരുകൾ. പതിമൂന്നു അടി സമ ചതുരം കാണും മുറിക്ക് . വാതിൽ തുറന്നു നോക്കിയാൽ നേരെ മുന്നിലെ ഭിത്തിയോട് ചേർന്ന് ഒരു കട്ടിൽ, വാതിലിന്റെ വലതു വശത്തായി ഒരു മേശ, അതിൽ പഴയ ഒരു ടിവി, കസേര, അതിന്റെ സൈഡിലായി തുണി വെക്കാൻ ഉള്ള
💬 Comments
View all comments