Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 1 [കുട്ടപ്പായി]
തന്നെ ആണ്. ആന്റോ മനസ്സിൽ പറഞ്ഞു. ആൻസി രാവിലെ തന്നെ അടുക്കളയിൽ ആണ്. ഒരു 3 പേർക്കുള്ള ഭക്ഷണം പൊതിഞ്ഞെടുക്കണം. നല്ല ആവി പറക്കുന്ന പുട്ട് എടുത്തു ജാൻസി മേശപ്പുറത്തേക്ക് വെച്ചു. കാപ്പി കുടിക്ക് മോനെ. പോകാൻ സമയം ആയി. ഇന്ന് വളം ഇടീലാ.
ആന്റോ കാപ്പി എടുത്തു കഴിച്ചു. ഒരു ബാഗിൽ 2 പേർക്കുമുള്ള പൊതി കെട്ടി ആക്കി ജാൻസി അന്റോയെ ഏൽപ്പിച്ചു.
പൊതി കെട്ടിയതു കാര്യം ആക്കണ്ട മോനു വയ്യാന്നു തോന്നുമ്പോ കേറി പോരെ കേട്ടോ. ജാൻസി അന്റോയോട് പറഞ്ഞു.
ആന്റോ പുറത്തേക്ക് ഇറങ്ങി. റോയിച്ചായൻ ഷെഡ് ന്റെ മുന്നിൽ ഉണ്ട്. ഭായിമാർക് ചാക്കിൽ വളം എടുത്തു തലയിൽ കെട്ടി കൊടുക്കുന്നു. അന്റോയെ ഭായിമാർ എല്ലാവരും നോക്കി. മുതലാളിയുടെ മകൻ അല്ലെ, എല്ലാവരും വിനയപുരസരം അന്റോയെ നോക്കി ഒരു ചിരി പാസ്സാക്കി.
മോനെ ഇവർ ഇവിടെ കൊല്ലങ്ങളായിട്ട് പണിക്കു നിക്കുന്നതാ. നല്ലവരാ..
ഇതാണ് കുമാർ, റോയിച്ചായൻ ഭായിമാരെ ഒരാളെ ചൂണ്ടികാണിച്ചു അന്റോയ്ക്കു പരിചയപ്പെടുത്തി കൊടുത്തു.
കുമാർ ഭയ്യാ ആണ് ഇവിടെ ആദ്യം ആയിട്ട് വന്നത്. ആന്റോ കുമാർ നെ അടിമുടി നോക്കി. ഒരു 35 വയസ്സിനപ്പുറം പറയില്ല.ഒത്ത ശരീരം. ബലിഷ്ടമായ ആ 2 കൈകൾക്ക് 50 കിലോയുടെ ഈ വളം ചാക്ക് പൊക്കി എടുക്കുക എന്നത് വളരെ നിസ്സാരമായിരിക്കും ആന്റോ ചിന്തിച്ചു. ആന്റോ ചുറ്റും നോക്കി എല്ലാരും തന്നെ തന്നെ നോക്കുന്നു. പതിയെ എല്ലാവരും വള ചാക്കുകളുമായി നടന്നു തുടങ്ങി. തോട്ടത്തിന്റെ ഒരു അറ്റത്തേക്കാണ് അവർ നീങ്ങുന്നത്. ചെറിയ കുന്നുകൾക്കിടയിലൂടെ വഴി എന്ന് പറയാൻ
💬 Comments
View all comments