0%

Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 1 [കുട്ടപ്പായി]

Author : Kambikathakal Read All Parts 368

- ആന്റോ പറഞ്ഞു.

ഏയ്‌ അത് സാരമില്ല മോനെ ഞാൻ ശ്രദ്ധിക്കണ്ടതായിരുന്നു. ഇനി തൊട്ട് ഞാൻ നോക്കിക്കൊള്ളാം. - ജാൻസി പറഞ്ഞു.

ആന്റോ പയ്യെ എഴുന്നേറ്റു.

ജാൻസി - മോനെ ആ വലതു വശത്തുള്ള മുറിയാ ക്ലീൻ ആക്കിയിട്ടിരിക്കുന്നെ. കുര്യാച്ചായൻ വന്നാൽ ഇവിടെയാ കിടക്കാറ്. ബാഗ് ചേച്ചി എടുത്തോളാം മോൻ നടന്നോളു. ആന്റോ മുറിയിലേക് നടന്നു. നല്ല സൗകര്യം ഉള്ള വലുപ്പിമുള്ള മുറി. ഒരു മേശ, ഡബിൾ കോട്ട് കട്ടിൽ, അറ്റാച്ഡ് ബാത്രൂം. കൊള്ളാം അന്റോയ്ക്ക് മുറി ഇഷ്ടമായി. ആന്റോ അവസാനമായി ഇവിടെ വന്നത് 4 കൊല്ലം മുൻപാണ്. അന്നേ മുറി ഒന്നും പണിതട്ടില്ല. ഓടുമഞ്ഞ അടുക്കള നിലനിർത്തികൊണ്ട് ഒരു മുറി പുതുതായി പണിതതാണ്. ഇത് കൂടാതെ വേറെ 2 മുറികൾ കൂടി ഉണ്ട്. ബാക്കി 2 മുറികളും മച്ചാണ്.
ജാൻസി ബാഗുമായി വന്നു. ബാഗ് അവൾ അകത്തു വെച്ചു. ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു ജാൻസി പോയി. ആന്റോ പയ്യെ കതകു കുറ്റി ഇട്ടു. ഡ്രസ്സ്‌ മാറി പുറത്തിറങ്ങി. ഒരു ജാക്കറ്റ് ഉം നിക്കറും ആണ് അന്റോയുടെ വേഷം. അവൻ വീട് ഒക്കെ ഒന്ന് കണ്ടേക്കാം എന്ന് വെച്ചു. പഴയ കെട്ടിടം ആണ്. എന്നിട്ടും എല്ലാം നല്ല വൃത്തിയോടെ ഇരിക്കുന്നത് കണ്ടപ്പോൾ ജാൻസി ചേച്ചി നല്ല വൃത്തിയും വെടിപ്പും ഉള്ള ആളാണെന്നു അവനു മനസ്സിലായി. വിശാലമായ ഡിനിംഗ് ഹാൾ കിച്ചൻ എല്ലാം കൊണ്ടും ഒരു ചെറിയ ബംഗ്ലാവിന് സാമാനം ആണ് ഈ വീടെന്ന് അവനു തോന്നി.വാതിൽ തുറന്നു അവൻ പുറത്തിറങ്ങി, സമയം ഏകദേശം 5

💬 Comments

View all comments