Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 2 [കുട്ടപ്പായി]
ഒന്ന് കിടക്കട്ടെ. നടുവിന് വല്ലാത്ത വേദന..
ആന്റോ പുറത്തേക്ക് ഇറങ്ങി...കുറച്ചു നേരം അവിടെ ഒക്കെ കറങ്ങി നടന്നതിനു ശേഷം അവനും പോയി കിടന്നു...
അവൻ എണീറ്റപ്പോൾ ഇരുട്ട് പരന്നിരുന്നു. റോയിച്ചായൻ ഒരു ബൈബിൾ ആയിട്ട് അവിടെ ഇരിക്കുന്നുണ്ട്. ചേച്ചിയെ കാണുന്നില്ല..
അവൻ എഴുന്നേറ്റു മുഖം കഴുകി, മുൻപുവശത്തേക്ക് നടന്നു. അവിടെ ഇരുന്ന കസാരയിൽ ഇരുന്നാൽ നല്ല കാഴ്ചകൾ ആണ്. ഇരുട്ടുവീണിരിക്കുന്നു. നല്ല മഞ്ഞും. നേരെ നോക്കിയാൽ നോക്കെത്താ ദൂരത്തോളം കിടക്കുന്ന ഏലചെടികൾ. അവയുടെ ഇടയ്ക്കു നിൽക്കുന്ന കൂറ്റൻ മരങ്ങൾ.. എന്തൊക്കെയോ സൗണ്ടുകൾ കേക്കുന്നുണ്ട്..മലയണ്ണാൻ ആണെന്ന് തോന്നുന്നു. എന്തോ മരത്തിൽ കൂടി ചാടി ചാടി നടക്കുന്നുണ്ട്....
ജാൻസി - മോൻ ഇവിടെ ഇരിക്കുകയാണോ..ഞാൻ മോൻ എണീറ്റത് കണ്ടില്ല. ഇതാ കാപ്പി...
ആന്റോ - ഇപ്പൊ എണീറ്റതെ ഉള്ളു ചേച്ചി..
മോൻ കാപ്പി കുടിച്ചിട്ട് കുളിചേച്ചും വാ. കുരിശു വരക്കാം.. ഞങ്ങൾ 7.0 നു മുന്നേ കുരിശു വരക്കും..
ആന്റോ - ശരി ചേച്ചി. ആന്റോ ചൂട് കാപ്പി ഊതി ഊതി കുടിച്ചു.
കാപ്പിക്കു ശേഷം അവൻ കുളിക്കാനായി പോയി.. മുഷിഞ്ഞ വസ്ത്രങ്ങൾ അവൻ മാറി ഇട്ടിട്ടു. നല്ല വസ്ത്രങ്ങളുമായി കുളിക്കാൻ കയറി.
ചേച്ചി ചൂട് വെള്ളം കൊണ്ടുവന്നു വെച്ചിട്ടുണ്ട്. തണുത്ത വെള്ളത്തിൽ അവൻ ഒന്ന് തൊട്ട് നോക്കി. ഹോ എന്തൊരു തണുപ്പ്..ഇതിൽ കുളിച്ചാൽ പനി പിടിച്ചത് തന്നെ.
വെല്യ ചൂടൊന്നും ഇല്ല.. അവൻ കുളി തുടങ്ങി. ഒരു കപ്പ് വെള്ളം തലയിൽ ഒഴിക്കുമ്പോളും അവൻ ചാടി ചാടി ആണ് ഒഴിച്ചുകൊണ്ടിരുന്നേ..
കുളി കഴിഞ്ഞ് വാതിൽക്കൽ മാറിയിട്ടിരുന്ന തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ കാണാനില്ല.
അതെവിടെ പോയി. അവൻ ഡ്രസ്സ് മാറി ചേച്ചിയെ അന്വേഷിച്ചു അടുക്കളയിലേക്ക് ചെന്നു.
ചേച്ചി എന്റെ മുഷിഞ്ഞ ഡ്രസ്സ് കണ്ടില്ലലോ...
ജാൻസി - അത് ഞാൻ എടുത്തു അലക്കാൻ ഉള്ളതിന്റെ കൂടെ ഇട്ടിട്ടുണ്ട് മോനെ. നാളെ അലക്കാം.
ആന്റോ - അയ്യോ വേണ്ട ചേച്ചി. അത് ഞാൻ ചെയ്തോളാം..ഇങ്ങു തന്നേരെ.
ജാൻസി - മോനെന്നതാ ഈ പറയുന്നേ. ഞാൻ ചെയ്തോളാം മോനെ. മോൻ തുണി ഒന്നും കഴുകാൻ നിൽക്കണ്ട..
💬 Comments
View all comments