0%

Chapter Title : ?ബനാരസിൽ വിരിയിച്ച പൂക്കാലം 5? [Zoyaz]

Author : Kambikathakal Read All Parts 2.8K

കൂട്ടി അവൾ അണിഞ്ഞൊരുങ്ങി സ്കൂട്ടിയും എടുത്തുകോളേജിലേക്ക് യാത്ര ആയി.

ഉമ്മയോട് കുറച്ചു കലിപ്പിൽ ആയതിനാൽ തന്നെ ഉമ്മയോട് യാത്ര പറയാനൊന്നും നിന്നില്ല. എഞ്ചിനീയറിംഗ്ആദ്യ വര്ഷം പഠിക്കുന്ന അവളുടെ അനിയൻ ഷിഫിൻ , ആളൊരു പക്ക പടിപ്പി ലൈന് ആണ്. അവൻ അവളുടെകൂടെ പോകാം എന്ന് കരുതി ഉള്ള ഒരുക്കത്തിൽ ആയിരുന്നു.

അവൻ ഒരുങ്ങി തീരാത്ത കൊണ്ട് നച്ചു വേഗം അവനെ കാത്തു നിൽക്കാതെ വണ്ടിയും എടുത്തു പാഞ്ഞു. ഷിഫിൻവന്നപ്പോഴേക്കും അവൾ പോയിരുന്നു.

അവൻ അവളെ മനസ്സിൽ നാല് തെറിയും വിളിച്ചു ഉമ്മയോട് പറഞ്‍ ബസ്റ്റോപ്പിലേക്ക് നടന്നു.

കോളേജിൽ എത്തുന്നതിന് മുൻപേ ഉള്ള ഒരു ആൾ അധികം ഇല്ലാത്ത സ്ഥലത്തു സന്ദീപ്പ് നച്ചുവിനെ കാത്തുനിൽക്കുന്നുണ്ട് അവന്റെ ബൈക്കിൽ.

കുറച്ചു കഴിഞ്ഞപ്പോൾ നച്ചു അവൻ കാത്തു നിൽക്കുന്ന സ്ഥലത്തു എത്തി.

അവനെ കണ്ടതും അവളുടെ മുഖം വിടർന്നു. കുറച്ചു ദിവസത്തിന് ശേഷം ഉള്ള ആ കണ്ടു മുട്ടലിന് അത്ര ഏറെഭംഗി ഉണ്ടായിരുന്നു.

രണ്ടു പേരും പരസ്പരം കുറച്ചു നേരം നോക്കി നിന്ന ശേഷം നച്ചു വണ്ടി നിർത്തി ഇറങ്ങി അവന്റെ അടുത്തേക്ക്പോയി. ചുറ്റും ഒന്ന് നോക്കി ആരും ഇല്ലെന്ന് ഉറപ്പു വരുത്തി കണ്ട പാടെ അവനെ കെട്ടിപ്പിടിച്ചു അവൾ തേങ്ങി.

സന്ദീപ് അവളുടെ മുടിയിൽ തലോടി തലയിൽ നിന്നും വീണ തട്ടം എടുത്തു ഇട്ടു കൊടുത്തു.

സന്ദീപ് : എന്താ എന്റെ ഉമ്മച്ചി പെണ്ണേ കരയാൻ വന്നതാണോ ?

അവൻ അവളെ തല പിടിച്ചു ഉയർത്തി.

ദേ ആളുകൾ വരും ട്ടോ. നീ ശെരിക്ക് നിൽക്ക്.

നച്ചു : വന്നോട്ടെ

💬 Comments

View all comments