Chapter Title : ?ബനാരസിൽ വിരിയിച്ച പൂക്കാലം 5? [Zoyaz]
കാട്ടി മോനും വരാൻ പറ്റുമോ നോക്ക്. ജ്ജും കൂടെ ഉണ്ടെങ്കിൽ എളുപ്പം ആകും.
" എന്നിട്ട് നച്ചു എവിടെ. ? ക്ലാസ്സിന് ഒന്നും പോകുന്നില്ലേ ഇപ്പോൾ ?
ഉമ്മ : ക്ലാസ്സിന് ഞാൻ പോണ്ട എന്ന് പറഞ്ഞു. ഇനി ഇതിനൊരു തീരുമാനം ആയിട്ട് മതി. ഓളെ പഠിത്തം ഒക്കെ. വാപ്പ ഒരു സ്കൂട്ടിയും വാങ്ങി കൊടുത്തല്ലോ . ഇപ്പൊ അവളുടെ കാര്യങ്ങൾ എല്ലാം എളുപ്പം ആയി.
" ഇങ്ങള് എന്ത് പ്രാന്താ പറയുന്നേ. ക്ലാസ് കഴിയാൻ ആയതല്ലേ. ഇത്രയൊക്കെ പഠിച്ചിട്ട് ആ പെണ്ണിനെ പഠിക്കാൻവിടുന്നില്ലാന്ന് വെച്ചാൽ. ക്ലാസ്സിന് പൊയ്ക്കോട്ടേ. ഉപ്പ എന്തായാലും രണ്ടീസത്തിനുള്ളിൽ വരുമല്ലോ. പഠിപ്പ്മുടക്കണ്ട
ഉമ്മ : ഇങ്ങള് ഒക്കെ ഓൾക്ക് വളം വെച്ചു കൊടുത്തിട്ടാണ് ഓൾക്ക് ഇത്ര അഹങ്കാരം. എന്തേലും കാട്ടിക്കൊട്ടെ. ഞാൻ ഒന്നും പറയാൻ ഇല്ല.
" ഇങ്ങള് ബേജാറാവല്ലേ ഉമ്മ. ഒക്കെ ശെരിയാകും. ഞാൻ ഓൾക്ക് വിളിച്ചു ഒന്ന് സംസാരിക്കട്ടെ.
ഉമ്മ : ആ ഓക്കേ. എന്തായാലും ജ്ജും കൂടെ വരാൻ പറ്റുമോന്ന് നോക്ക്. ഉപ്പാനെ കൊണ്ട് ഒറ്റക്കൊന്നും കൂട്ടിയാകൂടുലാ. അനക്കറിയൂലെ ഉപ്പാനെ.
ഉപ്പ നല്ല പ്രൗഢിയും നാട്ടിൽ നല്ല ബഹുമാനവും ആവശ്യത്തിൽ അധികം സ്വത്തും ഒക്കെ ഉള്ള ആളാണ്. നാട്ടിലുംഗൾഫിലും ഒക്കെ ആയി കുറേ ബിസിനസ്സും. ആ പ്രദേശത്തെ തന്നെ ഏറ്റവും വലിയ വീടും അത് തന്നെ ആണ്. നാട്ടുകാർക്കും വേണ്ടപ്പെട്ടവൻ തന്നെയാണ് ഉപ്പ.
ആര് എന്ത് സഹായം ചോദിച്ചാലും കൈ മറന്ന് കൊടുക്കും. അത് കൊണ്ട് തന്നെ നാട്ടിൽ നല്ല വിലയും ഉണ്ട്.
പിന്നെ പോരാത്തതിന് നാട്ടുകാർക്ക് വാണ
💬 Comments
View all comments