0%

Chapter Title : ബന്ധിതൻ 1 [A V]

Author : AV Read All Parts 61.9K

AV

ബന്ധനം.. ഇതിൽ അകപ്പെടാൻ ഒരാളും ഇഷ്ടപ്പെടില്ല. എന്നാൽ ഇതിൽ പെടാത്ത മനുഷ്യരും ഇല്ല. പെട്ടെന്ന് ആർക്കും ഇതിന്റെ പിടിയിൽ നിന്നും മോചനം ഇല്ല.

അഥവാ ലഭിക്കണമെങ്കിൽ നമ്മൾ തന്നെ പരിശ്രമിക്കണം. അത് സാധിക്കാത്തവർക്ക് ഒരിക്കൽ മാത്രമേ മോചനം ലഭിക്കുകയുള്ളൂ അത് ജീവിതത്തിന്റെ അവസാനം. പലതരത്തിൽ നമ്മൾ ബന്ധിതരാകുന്നു സ്നേഹംകൊണ്ട് കാമം കൊണ്ട് പ്രേമം കൊണ്ട് കടപ്പാടുകൊണ്ട് വാക്കുകൊണ്ട്

തമിഴ് നാട്ടിലെ ഒരു ഗ്രാമം

സമയം ഏതാണ്ട് രാത്രി എട്ടര മണി ആയിട്ടുണ്ടാകും

മഴ പെയ്യുന്നുണ്ട് കുറെ നേരമായി അതി ശക്തമായ മഴയായിരുന്നു എന്നാൽ ഇപ്പോൾ കുറഞ്ഞു. റോസിന്റെ അരികിലായി ആരും ശ്രദ്ധിക്കാതെ ഒരു പഴയ ലോറി കിടക്കുന്നു.

ടാറ്റായുടെ ഒരു പഴയ മോഡൽ ഇരട്ട ഗ്ലാസ്സ് ഉള്ള ഒരു മൂക്കൻ ലോറി. അതിന്റെ ആ കാത്തുകിടക്ക് കാണുമ്പോൾ തന്നെ മനസ്സിലാകും ആർക്കോവേണ്ടി അവിടെ പ്രതീക്ഷിച്ചിരിക്കുകയാണ്.

അത് ശരി വെക്കുന്ന വിധത്തിൽ വളവിന്റെ സൈഡിൽ നിന്ന് ഒരു വെളിച്ചം. അതെ അതൊരു ബൈക്കാണ്. മഴയായതുകൊണ്ടാകണം ആ ബൈക്ക് തന്റെ വേഗം കുറച്ചാണ് ഓടിക്കുന്നത്.

ആ ബൈക്ക് കടന്നുപോയത് വളവിൽ കാത്ത് നിന്ന ലോറിയുടെ എൻജിൻ സ്റ്റാർട്ട് ആയി. അത് ഏതാനും സെക്കൻഡ് പുക തൊപ്പിയതിനു ശേഷം അതിന്റെ ചക്രങ്ങൾ ഇരമ്പലോടെ മുന്നോട്ട് ഉരുണ്ടു.

ആ ലോറിയിൽ ഇരിക്കുന്ന ആൾക്ക് മുമ്പിൽ പോണ ബൈക്കും റോഡ് നല്ല പോലെ തന്നെ കാണാമായിരുന്നു.

റോഡിന് ഇടത് താഴ്ചയുള്ള ഗർത്തം പോലെയുള്ള ഭൂപ്രകൃതിയാണ് അവിടെ ഒരു പുഴ ഒഴുകുന്നു . വലതു ഭാഗമാകട്ടെ ഉയർന്ന പ്രദേശവും. ശരിക്കും പറഞ്ഞാൽ ഒരു മലയുടെ

💬 Comments

View all comments