Chapter Title : ബന്ധിതൻ 1 [A V]
പോകും ഗോപു മനസ്സിൽ ചിന്തിക്കുന്നത് അവൻ കണ്ടു അറിഞ്ഞു ചെയ്യും. അതോടെ ആ
യപ്പോൾ ഗോപുവിന്റെ മനസ്സിൽ കാർത്തിക്ക്
വലിയ സ്ഥാനം ആയി അവന്റെ വലം കൈ. ഇടക്ക് അവൻ ഗോപുവിന്റെ കൂടെ അവന്റെ വീട്ടിൽ പോകും അവിടെ തങ്ങും. കാവേരിക്ക് ഇഷ്ടം അല്ല എന്ന് വിചാരിച്ചു ഇടക്ക് പോകാൻ വിസമ്മതം പ്രകടിപ്പിച്ചു എങ്കിലും അതു മനസിലാക്കി കാവേരി അവനോട് സംസാരിച്ചു.
എടാ നീ ഗോപുഅണ്ണന്റെ അനിയനെ പോലെ അല്ലേ അല്ല അനിയൻ ആയിട്ടാണ് അങ്ങേര് കാണുന്നെ അങ്ങനെ ഉള്ള നിനക്ക് വീട്ടിൽ വന്നാൽ എന്താണ് പ്രശനം.
എടാ എനിക്ക് പ്രശനം അല്ല. എന്റെ സഹപാഠി കൂടി ആണ് നീ. നന്നായി പഠിക്കുന്നത് നീ വേണം എന്നെ പഠിക്കാൻ ഒക്കെ സഹായിക്കാൻ കേട്ടോ....
ഇങ്ങനെ ഒക്കെ പറഞ്ഞു അവന്റെ മനസു മാറ്റി. അവൻ വീണ്ടും ഗോപുവിന്റെ കൂടെ വീട്ടിൽ പോയി തുടങ്ങി. പോകും ഇടക്ക് അവിടെ തങ്ങും കാവേരിയെ പഠിക്കുന്നതിന്നു സഹായിക്കും.
ചില ദിവസങ്ങളിൽ രാത്രിയിൽ വൈകുവോളം ഇരുവരും കമ്പയിൻ സ്റ്റഡി നടത്തും. ഗോപു അവർക്ക് കൂട്ടിരിക്കും. അവർക്ക് ആവശ്യമായ കട്ടൻ കാപ്പി ഒക്കെ ഉണ്ടാക്കി നൽകും
അവന്റെ പഠിക്കാൻ ഉള്ള കഴിവും തന്നെ തനിക്ക് പറഞ്ഞു നൽകാനുള്ള കഴിവ് കൂടി കണ്ടപ്പോൾ കാവേരിക്ക് അവനോട് ഒരു ആരാധന ഒക്കെ തോന്നി.
അവളുടെ മനസ്സിൽ നിന്ന് ഏതൊക്കെയോ പുറത്തു വരാൻ വെമ്പൽ കൊണ്ടു
ഓർക്കൽ അവനോട് അവൾ ചോദിച്ചു . നിനക്ക് വല്ല പ്രണയം ഉണ്ടായിരുനോ
കാർത്തി. ഇല്ലാ എന്റെ ജീവിതം തന്നെ ഒരു പടവെട്ട് അല്ലെ
💬 Comments
View all comments