0%

Chapter Title : ബന്ധിതൻ 1 [A V]

Author : AV Read All Parts 67.2K

സന്തോഷത്തോടെ അവനെ നോക്കി. ഗോപുവും അവനെ ഒരു നന്ദിയോടെ നോക്കി.

കാവേരി പെട്ടന്ന് ഫോം ഫിൽ ചെയ്തു തുടങ്ങി അതിന്റെ. ഒപ്പം കൊടുക്കാൻ എല്ലാം അവൾ കൊണ്ട് വന്നിരുന്നു. അത് കൊടുക്കാൻ ഓഫീസിൽ പോയ ഗ്യാപ്പിൽ ഗോപും കാർത്തിക്കും തമ്മിൽ കൂടുതൽ പരിജയപ്പെട്ടു.അവന്റെ ഫാമിലി കാര്യങ്ങൾ എല്ലാം ഗോപു മനസിലാക്കി.

ആശ്ചര്യം എന്തെന്നാൽ തന്നെപോലെ തന്നെ കാർത്തിക്ക് അവനും ചെറുപ്പത്തിൽ മാതാ പിതാക്കൾ മരിച്ചതാണ് അമ്മാവന്റെ സംരക്ഷണയിൽ ആണ് അവൻ വളർന്നത്. ദാരിദ്രമായ ചുറ്റുപാടും ആയി അനവൻ വളർന്നത്.

പാർട്ട് ടൈം ജോലി ഒക്കെ നോക്കി ഇവിടെ പഠിക്കാൻ ആണവൻ വന്നത്. അവൻ ഗോപുവിന്റെ അടുത്ത് ചോദിച്ചു

അണ്ണാ ഇവിടെ വല്ല പാർട്ട് ടൈം ജോലി ഒക്കെ കിട്ടുമോ

ഗോപു. എന്ത് ജോലി ആണ് വേണ്ടത്

കാർത്തി. എന്തായാലും കുഴപ്പമില്ല

ഗോപു. നോക്കട്ട് ഏതായാലും നമ്പർ താ

കാർത്തി അവനു തന്റെ നമ്പർ നൽകി. അപ്പോൾ ഒരു കാര്യം ഗോപുവിന്റെ മനസ്സിൽ കയറി.

പെരുമാൾ മാമന്റെ കടയുടെ അടുത്തുള്ള ഒരു സ്ഥാപനത്തിൽ ഒരു കണക്ക് എഴുത്ത് കാരന്റെ ഒഴിവ് ഉണ്ട് പാർട്ട് ടൈം ആയി കിട്ടുമോ എന്ന് അറിയില്ല.

പിന്നെ ഗോപു ഒന്നും നോക്കിയില്ല അവിടുത്തെ ആളെ വിളിച്ചു ചോദിച്ചു അയാൾ പാർട്ട് ടൈം ആയി ആ ജോലി കൊടുക്കാൻ റെഡി ആണ് ആഴ്ചയിൽ മൂന്നു ദിവസമാണ് ഉള്ളത്. നല്ല ശമ്പളം കൊടുക്കാം.

അവൻ ആ കാര്യം കാർത്തിയുടെ അടുത്ത് പറഞ്ഞു. കാർത്തി നന്ദിയോടെ ഗോപുവിന്റെ കൈ പിടിച്ചു നെഞ്ചോട് ചേർത്തു.

അണ്ണാ അണ്ണൻ എനിക്ക് ദൈവമാണ്

💬 Comments

View all comments