Chapter Title : ബർത്ഡേ കേക്ക് കട്ട കള്ളൻ [ആനീ]
പതുക്കെ അവനെ നോക്കി പറഞ്ഞു.
എന്നാ ശിവൻ പോകില്ലെന്ന് തലയാട്ടിയതിനു ശേഷം ചുണ്ടിൽ വിരൽ വെച്ചു പുറത്തുന്നു ആരോ അകത്തേക്ക് വരുന്നുണ്ടെന്നു റിനയെ കൈകൾ കൊണ്ട് കാണിച്ചു കൊടുത്തു .
“യോ ചേട്ടൻ വന്നോ ”
റിന നടുങ്ങി തരിച്ചു ശിവന്റെ കയ്യിൽ പിടിച്ച് ഹാൾ കഴിഞ്ഞുള്ള ഇടനാഴിയിൽ കൂടെ അകത്തേക്ക് ഓടി പിന്നെ ഇട നാഴി കഴിഞ്ഞുള്ള ഒരു വലിയ ഡോറിന്റെ മറവിലേക്ക് കയറി. റിന പേടിച്ചു കൊണ്ടു തന്നെ ശിവന്റെ മാറിൽ ചേർന്ന് നിന്നു . ശിവൻ പയ്യെ തല ഇട്ട് പുറത്തേക്ക് നോക്കി. അവനു ചിരി അടക്കാൻ ആയില്ല ബെന്നിയായിരിന്നു അത് അയാൾ പമ്മി പമ്മി ഹാളിൽ ചുറ്റുന്നു അതാ രാമുവും വാതിൽ തുറന്നു ഇറങ്ങി വരുന്നു അവർ തമ്മിൽ എന്തൊക്കെയോ ചെവിയിൽ സംസാരിച്ചു കൊണ്ടു പതിയെ ശബ്ദം ഉണ്ടാകാതെ ഇടനാഴി വഴി തങ്ങളുടെ അടുത്തേക്ക് നടക്കുന്നു .
ബെന്നി വന്നത് നല്ലത് തന്നെ എന്നാലും ആ രാമുവിനെ എന്തിനാ കൂടെ കൂട്ടുന്നെ ശിവന് ദേഷ്യം വന്നു അവൻ അവർ തമ്മിൽ കക്കാൻ കേറുമ്പോൾ ആശയം കൈമാറാൻ വേണ്ടി ഉപയോഗികുന്ന പല്ലി ചിലക്കുന്ന ശബ്ദം ഉണ്ടാക്കി.
നടന്ന് വരുന്ന ബെന്നി ഒന്ന് ഞെട്ടി പിന്നെ രാമുവിനോട് എന്തോ കാതിൽ രഹസ്യം പറഞ്ഞു.
ഇതേ സമയം റിനയുടെ തല കൂട്ടി ശിവൻ ഒരു കൈ കൊണ്ട് തന്റെ ചങ്കിൽ അമർത്തി പിടിച്ചു. അവളുടെ പുറകിൽ നടക്കുന്നതൊന്നും കാണാതിരിക്കാൻ വേണ്ടിയായിരുന്നു അത് എന്നാൽ റിന നന്നായി പേടിച്ചത് കൊണ്ടു തന്നെ അയാളുടെ മാറിൽ ചേർന്ന് നിന്നു.
ഇതേ സമയം ശിവൻ ആ വാതിലിന്റെ ഇടയിൽ നിന്നും കയ്യിലുള്ള റിനയുടെ കാമുകന്റെ ഫോണും ജപിച്ച ചരടും കുങ്കുമവും പിടിച്ച കവർ പുറത്തേക്ക് ഇട്ട് കാണിച്ചു.
ബെന്നി അത് കണ്ടതും രാമുവും ബെന്നിയും പതുക്കെ ശബ്ദം ഉണ്ടാക്കാതെ അവന്റെ അരികിലായി വരാൻ തുടങ്ങി ഇതേ സമയം ശിവൻ ഒരു കാൽ കൊണ്ടു പതിയെ അവർ ഒളിച്ച് നിൽക്കുന്ന വാതിൽ പതുക്കെ കുറച്ച് തള്ളി മാറ്റി കാണിച്ചു അവന്റെ മാറിൽ പമ്മി
💬 Comments
View all comments