0%

Chapter Title : ബട്ടർഫ്ലൈസ് [ചാർളി]

Author : ചാര്‍ളി Read All Parts 171

പറഞ്ഞു കൊണ്ട്. മട മട എന്നു വായിൽ നിന്നും എടുക്കാതെ ആദി അത് കുടിച്ചു തീർത്തു.

"ഇല്ലെടാ മച്ചാന്മാരെ എനിക്ക് അവളെ ഇപ്പൊ കാണണം ഇല്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു ചാവും.. ചങ്ക് പൊട്ടുവാട ഒറ്റ തവണ പ്ലീസ് മച്ചാന്മാരെ" ആദി ബിയർ കുടി കഴിഞ്ഞതും അവരെ മൂന്നുപേരെയും നോക്കി പറഞ്ഞു. "എടാ.. നിന്നെ വേണ്ടാത്തവളെ നിനക്ക് എന്തിനാട മൈരേ" എന്നും പറഞ്ഞുകൊണ്ട് റിയാസ് ആദിയുടെ അടുത്തേക്ക് വന്നു. ആദി റിയാസിന്റെ കാലുകളിക് പൂണ്ടടക്കം കെട്ടി പിടിച്ചുകൊണ്ട് കരഞ്ഞുകൊണ്ട് "പറ്റണില്ല മച്ചാനെ ഒളിങ്ങനെ ഖല്ബിലും കണ്ണിലും നിറഞ്ഞു നിൽക്കുവാ ഉള്ളിലെ നീറ്റലിന്റെ ആഴം എങ്ങനാട നിങ്ങളെ ഞാൻ പറഞ്ഞു മനസ്സിലാക്കുന്നത്"

"ഞാൻ കൊണ്ടുപോയി കാണിക്കാട മുത്തേ നിന്നെ പക്ഷെ ഇതോടെ അവളെ മനസ്സിൽ നിന്ന് നി കളയണം ഇപ്പൊ അവൾ നിന്നെ സ്നേഹിച്ചിരുന്ന പഴയ അമൃത അല്ല. വേറെ ഒരുത്തനെ വിവാഹം ചെയ്യാൻ നിൽക്കുന്ന പുതിയ പെണ്ണാണ്." ഡേവിഡ് ഇത് പറഞ്ഞതും അനന്തു ഫോൺ എടുത്ത് സമയം നോക്കി "എട്ട് മണി ആയതെ ഉള്ളു ഇപ്പൊ പോയ നമുക്ക് ബിവറേജസ് കോർപറേഷനിൽ നിന്നും സാധനവും എടുക്കാം" അനന്തുവിന്റെ നയവും വ്യക്തമാക്കി. "ഇനിയിപ്പോ ഞാനായിട്ട് എന്തിനാ എല്ലാരും ഇറങ്ങിനെടാ പോയി വണ്ടിയിൽ കയർ മൈരന്മാരെ"റിയാസ് പറഞ്ഞു.

കുട്ടി ഷോർട്സും ടീ ഷർട്ടും ഇട്ടുകൊണ്ട് അവർ മൂന്നുപേരും വണ്ടിയിൽ കയറി. വണ്ടി എന്നു പറയുമ്പോൾ ഒരു വാഗ്നർ. കുറച്ചു മിനിറ്റ് കഴിഞ്ഞതും റിയാസും വന്നു വണ്ടി സ്റ്റാർട്ട് ചെയ്തു പതിയെ വീടിന്റെ ഗേറ്റും കടന്നുകൊണ്ട് ആ വാഹനം എറണാകുളത്തെ തിരക്കുള്ള റോഡിലേക്ക് പതിയെ ഇറങ്ങി. മുൻസീറ്റിൽ ഇരിക്കുന്ന ആദി തന്റെ മൊബൈൽ പോക്കറ്റിൽ നിന്നും പുറത്തെടുത്തു. കാൾ ലിസ്റ്റ് ഓപ്പൻ ചെയ്തു. അമ്മൂസ്.. 1 ആഴ്ച മുന്നേ വരെ തന്റെ കാൾ ലിസ്റ്റിൽ നിറഞ്ഞു നിന്നത് ഈ പേരാണ്. തന്റെ അമൃതയുടെ....

അപ്പോഴും ആദിയുടെ കണ്ണുകൾ ചെറുതായി കലങ്ങി തുടങ്ങിയിരുന്നു. ഫോണിലെ ഗാലറി ഓപ്പൻ ചെയ്തിട്ട് ലൗ എന്ന ഫോൾഡർ തുറന്നു. കഴിഞ്ഞാഴ്ച വരെ ചേട്ടായി എന്നും വിളിച്ചുകൊണ്ട് എന്റെ കയ്യിൽ

💬 Comments

View all comments