0%

Chapter Title : ബട്ടർഫ്ലൈസ് [ചാർളി]

Author : ചാര്‍ളി Read All Parts 173

പിടിച്ചു തോളോട് തോൽ ചേർന്നു നിന്ന തന്റേത് എന്ന്‌ ഒത്തിരി അഹങ്കരിച്ച തന്റെ പെണ്ണ്. ഇന്ന് മറ്റാർക്കോ സ്വന്തം ആകാൻ പോകുവാണ്. അതോർത്തതും നേരത്തെ അറിഞ്ഞതിനെക്കാൾ പതിനായിരം മടങ്ങു വേദന വീണ്ടും ആദിയിൽ നിറഞ്ഞു.

ആദിയുടെ മിഴികൾ നിറഞ്ഞു ആദ്യം ഇറ്റു വീണ കണ്ണുനീർ നേരെ പതിച്ചത് ഡിസ്പ്ലേയിൽ തെളിയുന്ന അമൃതയുടെ കവിളിൽ ആയുരുന്നു. പൂച്ചക്കണ്ണുള്ള ആ കരിമഷിക്കാരിയുടെ മുഖത്തിനു വെളുപ്പ് നിറം ഒരഹങ്കാരം പോലെ തിളങ്ങി കാട്ടുന്നുണ്ട്. ആദി വീണ്ടും ഫോണിൽ അവളുടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താൻ വാങ്ങി കൊടുത്ത സ്കൈ ബ്ലൂ ലാച്ചയിട്ട ഫോട്ടോ തപ്പി കണ്ടെത്തി. വണ്ടി ഓടിക്കുന്ന റിയാസിനെ ശല്യ പെടുത്തിക്കൊണ്ട് ആദി "നോക്കെടാ എന്തൊരു സുന്ദരിയാടാ എന്റെ അമ്മൂസ് എനിക്ക് യോഗമില്ല അല്ലെങ്കിലും എനിക്ക് ഒന്നിനും ഭാഗ്യമില്ല ഒരെരണം കെട്ട ഒരുത്തൻ ആണ് അല്ലെ മച്ചാന്മാരെ ഞാൻ"

ആദി വീണ്ടും കരഞ്ഞു തുടങ്ങിയതും ഇത്തവണ ഡേവിഡ് ആയിരുന്നു മറുപടി പറഞ്ഞത്. "അല്ല നിന്നെ നൈസായി തേച്ചിട്ട് പോയത് അല്ലെ അവൾ പിന്നെയും നീ എന്തിനാട അവളോടിത്രയും പ്രാന്ത് കയറി നടക്കുന്നത്" ഡേവിഡ് പറഞ്ഞു നിർത്തി. ആദി തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് ഡേവിയുടെ കയ്യിൽ നിന്നും ഗോൾഡ്‌ ലൈറ്റ്‌സ് ഒരെണ്ണം വാങ്ങി കത്തിച്ചു. നല്ലത് പോലെ രണ്ടു പുകയെടുത്തിട്ട് "അതേടാ... പ്രാന്താടാ എനിക്ക് അവളോട്,,, സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചിട്ട്, നമ്മുടെ ഉള്ളിലെ സ്നേഹത്തിന്റെ, ഒരു കണം പോലും വെറുതെ വിടാതെ, എല്ലാത്തിനെയും ഒരാൾ അനുവാദമില്ലാതെ അവകാശി ആയി മാറുമ്പോൾ നമ്മൾ ശരിക്കും ഭ്രാന്തിൽ പെടുക അല്ലേ..,"

ആദി വീണ്ടും രണ്ടു പുക കൂടി ആഞ്ഞു വലിച്ചു. ചെറുതായി കലങ്ങിയ കണ്ണുകൾ വീണ്ടും തുടച്ചു. എന്നിട്ട് "ആട അവളെന്നെ അവളെന്നാൽ ഒരു പ്രാന്തനാക്കി മാറ്റി സ്നേഹം കൊണ്ട്. ഞാൻ എന്താടാ വേണ്ടത് സ്നേഹിച്ചുകൊണ്ട് സ്നേഹം പിടിച്ചു വാങ്ങുമ്പോൾ അതിൽ ഇങ്ങനൊരു വിധി ഉണ്ടെന്ന കാര്യം ഞാൻ അറിഞ്ഞില്ലെടാ." എന്നും പറഞ്ഞു കൊണ്ട് ആദിയുടെ നിറഞ്ഞ മിഴികളും ആയി സീറ്റിലേക്ക് ചാരി ഇരുന്നു. വീണ്ടും കയ്യിലെ സിഗരറ്റ് ആഞ്ഞു വലിച്ചു കൊണ്ട്.

💬 Comments

View all comments