0%

Chapter Title : ബേബി ഗേൾ 1 [~empu®an]

Author : ~empu®an Read All Parts 790

കയ്യിൽ നിന്നും നിമിഷനേരം കൊണ്ട് ഊർന്ന് താഴേക്ക് വീണു...

കുറച്ചു നേരത്തിനു ശേഷം...

മോളെ അനു എണീക്കടി...

അമ്മാവന്റെ കവിളിൽ തട്ടിയുള്ള വിളിയിൽ ഞാൻ മെല്ലെ കണ്ണ് തുറന്നു...

അമ്മാവാ.!!! എവടെ അവരെവിടെ എനിക്ക് കാണണം എന്റെ അച്ഛനേം അമ്മയേം..!!! മാറ്..

അമ്മാവന്റെ കയ്യിൽ നിന്നും കുതറിമാറിക്കൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് ഓടവേ അമ്മാവനെന്നെ പിടിച്ചുകൊണ്ടു നെഞ്ചിലേക്ക് ചേർത്തു...

അനുമോളെ വാ അമ്മാവൻ കൊണ്ടുപോവാം..

നെഞ്ചിൽ കിടക്കുന്ന എന്റെ മുടിയിഴകളിൽ തലോടിക്കൊണ്ട് അമ്മാവനെന്നെയും കൂട്ടി ഫ്രണ്ടിലോട്ട് നടന്നു....

അവസാനമായി ആ മുഖങ്ങളെ കാണുവാനുള്ള കൊതി കാരണം അവിടെ എത്തുന്നതിനു മുന്നേ ഞാൻ അമ്മാവനിൽ നിന്നും കുതറി മാറിക്കൊണ്ട് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ഓടി ചെന്നിരുന്നുകൊണ്ട് അവരെ മാറി മാറി ഉമ്മകൾ കൊണ്ട് മൂടി...

അല്ലാ ഈ കൊച്ചിനെ ഇനി ആരാ നോക്കാൻ പോണേ... കുടുംബക്കാർ എന്ന് പറയാൻ വേറാരും ഇല്ലല്ലോ.. ഇവിടെന്തായാലും ഒറ്റക്ക് നിർത്താൻ പറ്റത്തില്ല...

എല്ലാം കഴിഞ്ഞു വൈകുന്നേരത്തോടെ അയല്പക്കത്തുള്ള ആളുകളുടെ വട്ടം കൂടിയുള്ള സംസാരം കേട്ടുകൊണ്ട് നിൽക്കവേയാണ് അമ്മാവൻ അങ്ങോട്ട്‌ നടന്നു നീങ്ങുന്നത് ഞാൻ കാണുന്നത്...

ഹലോ... അവൾ അനാഥയൊന്നും അല്ല അവൾക്ക് ഒരു അമ്മാവനുണ്ട്.. ആ അമ്മാവന്റെ പേര് യാഥവ് മേനോൻ.. മനസ്സിലായല്ലോ അപ്പൊയിനി അമ്മാവന്മാർ ചെല്ല് അവളുടെ കാര്യം ഞാൻ നോക്കിക്കോളാം...

അതും പറഞ്ഞു അമ്മാവൻ നേരെ എന്റെ അടുത്തേക്ക് വന്നു...

അനുമോളെ... നീ ആരുടെ വാക്കും കേട്ട് വിഷമിക്കണ്ടാ ഈ അമ്മാവനുണ്ട് നിന്റെങ്കൂടെ കേട്ടല്ലോ.. എന്തായാലും കർമങ്ങളെല്ലാം തീരുമ്പോഴേക്കും ഒരു പത്തു പതിനഞ്ചു ദിവസം കഴിയും അതുകഴിഞ്ഞു ഞാൻ നിന്നെ

💬 Comments

View all comments