0%

Chapter Title : ബേബി ഗേൾ 1 [~empu®an]

Author : ~empu®an Read All Parts 279

ആളോടായി ചോദിച്ചതും ഞാൻ ഇടയിൽ കേറി...

ഹായ് ചേച്ചി... ഞാൻ അനുശ്രീ.!!

അതേ അനുമോളങ്ങ് അകത്തോട്ടു നടന്നെ ഞാൻ പറഞ്ഞോളാം...

ഞാനും പിന്നെ ഒന്നും പറയാതെ നേരെ അകത്തോട്ടു നടന്നു...

വിനൂട്ടാ ആരാ ആ പെൺകുട്ടി...

ഡീ അത് ആ റെയിൽവേ സ്റ്റേഷന്റെ അടുത്തുവെച്ചു കണ്ടതാ..!! ഏതൊക്കെയോ നാറികൾ ആ കൊച്ചിനെ ഓടിക്കുന്നത് കണ്ടപ്പോ ഞാൻ കൂടെ കൂട്ടിയതാ.... അവക്ക് 10:30 നാ ട്രെയിൻ നീ വേഗം ഫുഡ്‌ എടുത്തുവെക്ക് അവളെ തിരിച്ചു കൊണ്ടാക്കണം....

മം... വാ... അനു മോൾടെ വീടെവിടാ... അകത്തേക്ക് നടക്കവേ ലച്ചു ചോദിച്ചു...

കോയമ്പത്തൂരിലാ ചേച്ചി.!! ഞാനിപ്പോ താമസിക്കുന്നത് കൊച്ചിയിലെ ഒരു ഫ്ലാറ്റിലാ...

ഓഹ്.. വീട്ടിലാരൊക്കെ ഉണ്ട്....

ലച്ചു നീയിങ്ങ് വന്നേ അതൊക്കെ അവൾ പിന്നെ പറയും...

എന്റെ മുഖം വാടിയത് കണ്ടിട്ടാവണം വിനു ചേട്ടായി ചേച്ചിയെയും കൂട്ടി നേരെ കിച്ചനിലേക്ക് നടന്നു...

അനുക്കുട്ടി ഇപ്പൊ വരാട്ടോ ഞങ്ങൾ സ്പെഷ്യൽ ആയി എന്തെങ്കിലും ഉണ്ടാക്കട്ടെ....

അയ്യോ അതൊന്നും വേണ്ട ചേട്ടായി..

അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാകും താൻ ഞങ്ങടെ ഗസ്റ്റല്ലേ... മോളവിടെ ഇരിക്ക് ഒരു 10 മിനിട്ടിനുള്ളിൽ സാധനം റെഡിയാക്കാം...

അതും പറഞ്ഞു അവർ കിച്ചനിലേക്ക് നടന്നു... ഞാനും പിന്നെ അവിടെത്തന്നെ ഇരിക്കാതെ നേരെ സോഫയിൽ നിന്നുമെണീറ്റ് വീടൊക്കെയൊന്നു ചുറ്റി കാണാൻ തുടങ്ങി...

അത്രക്ക് വലിയ വീടൊന്നും അല്ലെങ്കിലും രണ്ട് ബെഡ്ഡ്റൂമും ചെറിയൊരു ഹാളും കിച്ചനും അടങ്ങുന്ന 2 പേർക്ക് തങ്ങാൻ ധാരാളം സ്ഥലമുള്ള വീടായിരുന്നു അത്... പെട്ടന്നാണ് ഹാളിലായുള്ള സെൽഫിൽ കുറേ ഫോട്ടോകൾ എന്റെ കണ്ണിൽ പെട്ടത്... ഞാൻ പതിയെ അങ്ങോട്ട് നടന്നു...

അനു...

പെട്ടന്ന് പിന്നിൽ നിന്നുമുള്ള ലച്ചു ചേച്ചിയുടെ വിളി വന്നതും ഞാൻ ആ ഫോട്ടോകളിൽ നിന്നും കണ്ണെടുത്തുകൊണ്ട് തിരിഞ്ഞു നോക്കി...

ചേച്ചി... ഇതൊക്കെയാരാ..

അതൊക്കെ ഞങ്ങടെ ഫാമിലീസാ അനുമോളെ...

ചേച്ചി ഈ കൊച്ച്..!!

സെൽഫിലായി ഏറ്റവും വലുപ്പത്തിൽ കണ്ട മൂന്നാലു ഫോട്ടോകളെ ചൂണ്ടി ഞാൻ ചോദിച്ചതും...

ഓഹ് അതോ..!! അത് വിനൂന്റെ ചേച്ചീടെ കുട്ടിയാ...

ഞാൻ വിചാരിച്ചു നിങ്ങളുടെ ആണെന്ന്..!!! അല്ല ചേച്ചി ഇവരൊക്കെ ഇപ്പൊ എവിടാ..!!!

അവരൊക്കെ നാട്ടിലുണ്ടടാ...

ചേച്ചി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ...

എന്താടാ..!! ചോദിച്ചോ..

അല്ലാ നിങ്ങൾ ലൗ മാര്യേജ് ആണോ...

എങ്ങനെ മനസ്സിലായി...

അല്ല ഫാമിലി ഫോട്ടോസ് ഒരുപാടുണ്ട് പോരാത്തതിന് ആരെയും കൂടെ കാണുന്നും ഇല്ല.. അപ്പൊ ചെറിയൊരു ഡൌട്ട് തോന്നി.... ചേച്ചി ആ

💬 Comments

View all comments