0%

Chapter Title : ബേബി ഗേൾ 1 [~empu®an]

Author : ~empu®an Read All Parts 278

എന്തായാലും ട്രെയിൻ വരാൻ ഇനിയും മുക്കാൽ മണിക്കൂറോളം എടുക്കും...

അയ്യോ ചേട്ടായീടെ വീട്ടിക്കോ..

ആഹ്.. അതിനിപ്പെന്താ മോള് പേടിക്കൊന്നും വേണ്ടാ അവിടെ കുറേപേർ ഉണ്ടടോ... സത്യം പറയാലോ അതെന്റെ കൂട്ടുകാരന്റെ വീടാ ഞങ്ങൾ മേലെയാണ് താമസിക്കുന്നത്...

ഞങ്ങളോ...

അതേടോ ഞാനും എന്റെ ഭാര്യയും...

ഓഹ്.. അപ്പൊ ചേട്ടന്റെ കല്ല്യാണം കഴിഞ്ഞതാണോ...

അതേക്കുറിച്ചൊന്നും പറയാതിരിക്കുന്നതാ മോളെ നല്ലത്...

അതെന്താ... പറ ചേട്ടായി...

അല്ല അതൊക്കെ പറയാം... നീ എന്നെ എങ്ങനാ കാണുന്നെ...

എന്റെ ചേട്ടനായിട്ട്...!!!! എന്തേ...

എന്നാ നിന്റെ ചേട്ടന്റെ പേരൊന്നു പറഞ്ഞേ...

അയ്യോ...!!! സോറി ചേട്ടായി ഞാൻ ചോദിക്കാൻ മറന്നു..

ഇനി നീ അറിയണ്ടാ....

പ്ലീസ് പറ ചേട്ടായി... സോറി ഞാൻ മറന്നത് കൊണ്ടല്ലേ...

അനുമോളെ നീ വന്നേ ആദ്യം വീട്ടിൽ പോയി വല്ലതും കഴിച്ചിട്ട് വരാം...

ഞാൻ വരണെങ്കിൽ ചേട്ടായി പേര് പറ പ്ലീസ്...

ശെരി പറയാം എന്റെ അനൂട്ടി ആദ്യം വണ്ടിയിൽ കേറ്...

മം..

അങ്ങനെ ഞാൻ ആളെയും വിശ്വസിച്ചുകൊണ്ട് വണ്ടിയിൽ കേറി ഇരുന്നു...

അധികം ദൂരമൊന്നും ഇല്ല ഒരു 5 മിനിട്ടിനുള്ളിൽ തന്നെ ഞങ്ങൾ ഒരു രണ്ടുനില വീടിനു മുന്നിൽ എത്തിച്ചേർന്നു...

പെട്ടന്ന് വണ്ടിയിൽ നിന്നുമിറങ്ങി ഞാനാ രണ്ടു നില വീടിന്റെ ഫ്രണ്ട് ഡോറിന്റെ നേരെ നടന്നതും...

ഹലോ അനുമോളെ എങ്ങോട്ടാ... അതല്ലാ ഇത്. അവരൊക്കെ ഉറങ്ങിക്കാണും ഇനി അവരെ ശല്യപ്പെടുത്തണ്ടാ..

സൈഡിലായുള്ള കോണിപ്പടിയെ കാണിച്ചു അദ്ദേഹം പറയുമ്പോൾ എന്തോ മനസ്സിൽ എവിടേയോ ഒരു ഭയം നിഴലിച്ചിരുന്നു...

അതേ ആലോചിച്ച് നിന്നാലേ ട്രൈനങ്ങ് പോവും മോള് വേഗം വാ ഫുഡ്‌ കഴിച്ചു പോണ്ടേ...

മം.. അതിന് ചെറുതായി മൂളുകമാത്രം ചെയ്തുകൊണ്ട് ഞാനാളുടെ പിന്നാലെ നടന്നു....

കോണിപ്പടികൾ കേറി ചെറിയൊരു സിറ്റൗട്ടിനുള്ളിലായുള്ള വാതിലിൽ ആരുടെയോ പേര് പറഞ്ഞു തട്ടിയ ശേഷമാണ് എന്റെ ശ്വാസമോന്ന് നേരെ വീണത്...

ചേട്ടായി ആരാ ഈ ലച്ചു...

അതോ അതൊരു ഭൂതമാണ്..

ഭൂതോ..!!!

മം നീയങ്ങോട്ട് മാറിനിക്ക് ഇപ്പൊ അറിയാം...

പെട്ടന്നാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്..!!! അതോടെ ചേട്ടായി പറഞ്ഞപോലെതന്നെ ഞാൻ സൈഡിലോട്ട് മാറിനിന്നു...

എവിടെ പോയി കിടക്കായിരുന്നടാ പട്ടി... ഇവിടൊരുത്തി ഒറ്റക്കാന്നുള്ള ബോധം പോലുമില്ലാതെ..

കണ്ടോ അനുമോളെ ഞാൻ നേരത്തെ പറഞ്ഞില്ലേ ആ സാധനാ ഇത് എന്റെ ഭാര്യ... ലക്ഷ്മി..!!! ലക്ഷ്മി വിനീത്..

ഓഹ് അപ്പൊ ചേട്ടന്റെ പേര് വിനീത്..!! അല്ലേ...

അല്ല വിനൂട്ടാ ആരാ ഇത്...

സംശയഭാവത്തോടെ ആ ചേച്ചി

💬 Comments

View all comments