Chapter Title : ബേബി ഗേൾ 1 [~empu®an]
അപ്പൊ ഇനിയും ഒരു മണിക്കൂർ ഉണ്ടല്ലോ.. ഒരു കാര്യം ചെയ്യാം ദാ അവിടെ ഇരിക്കാം...
അതും പറഞ്ഞു ആളെന്നെയും കൂട്ടി അവിടെ അടുത്തുള്ള സീറ്റിലായി ഇരിപ്പുറപ്പിച്ചു...
ചേട്ടൻ പൊക്കോളൂ.. സമയം ഇപ്പൊത്തന്നെ ഒത്തിരി ആയില്ലേ...
അതൊന്നും കൊഴപ്പില്ലടോ... ഇങ്ങനുള്ള സ്ഥലത്ത് തന്നെ ഒറ്റക്കാക്കീട്ട് പോവുന്നേനും ഭേതം നേരത്തെ തന്നെ ഓടിച്ചവരുടെ കയ്യിൽ ഏൽപ്പിച്ചിട്ട് പോണതാ.. അതോണ്ട് എന്റെ കാര്യമോർത്തു മോള് ടെൻഷൻ അടിക്കണ്ടാ.... ഇനി പറ തനാരാ എവിടുന്നാ വരുന്നേ...
ഞാൻ..!! എന്റെ പേര് അനുശ്രീ
എല്ലാരും അനൂന്നാ വിളിക്കാ...
ഓഹ് എന്നാ ഞാനും അനൂന്ന് വിളിക്കാം... ആട്ടെ താനിപ്പോ എവിടുന്ന് വരാ...
കോയമ്പത്തൂർ...
അവിടെ.!! ആരാ..
അവിടെ..!!
മുദ്ധിമുട്ടാണെങ്കിൽ പറയണ്ടാട്ടോ... കുറച്ചു നേരം ഇരിക്കണ്ടതല്ലെ എന്നോർത്തപ്പോ ചോദിച്ചൂന്നൊള്ളു...
അയ്യോ ചേട്ടാ ബുദ്ധിമുട്ടൊന്നും ഇല്ല.... അവിടെ എന്റെ ഹസ്ബൻഡാ ഉള്ളേ...
ഹസ്ബൻഡോ..!! അപ്പൊ താൻ മാരീഡ് ആണോ...
മം... എന്താ ചേട്ടാ..
ഏയ്.!! കണ്ടാൽ പറയത്തില്ലാട്ടോ അല്ല അപ്പൊ age എത്ര ഉണ്ട്...
23..
ഓഹ് ഓക്കേ.!!! ഹസ്ബൻഡ് എന്ത് ചെയ്യുന്നു..
ആൾക്ക് അവിടെ മൂന്നാല് ട്രാവൽ ഏജൻസി ഉണ്ട്...
ഓഹ്..!! അല്ലാ ചോദിക്കോണ്ട് ഒന്നും വിചാരിക്കരുത് ഇവിടെ മലയാളികളെ ഒന്നും കിട്ടാഞ്ഞിട്ടാണോ അവിടുന്ന് കല്ല്യാണം കഴിച്ചേ...
ആള് മലയാളിയാ എന്റെ വകേലൊരു റിലേഷൻ ആയിട്ട് വരും... എന്റെ 19 ആമത്തെ വയസ്സിൽ അച്ഛനും അമ്മയും മരിച്ചതോടെ കുടുംബക്കാർ എല്ലാരും കയ്യൊഴിഞ്ഞപ്പോ ആളാണ് എന്നെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്... അതിന് ശേഷം എന്നെ പഠിപ്പിക്കുകയും കെയർ ചെയ്യുകയും എല്ലാം കൂടി ആയപ്പോ ഞാൻ സ്നേഹിച്ചു പോവായിരുന്നു... അല്ലെങ്കിലും ഒരു പെണ്ണ് ഏറ്റവും കൂടുതൽ ആണുങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് ക്യായറിങ്ങ് അല്ലേ...
മം.. താൻ ഭാഗ്യവതിയാടോ ഇത്രയും നല്ലൊരു ഭർത്താവിനെ കിട്ടിയില്ലേ..
അതേ താനെന്തേലും കഴിച്ചോ...
മം...
അതേ ചുമ്മാ കള്ളം പറയൊന്നും വേണ്ടാ... ആ മുഖം കണ്ടാലറിയാം ഒന്നും കഴിച്ചിട്ടില്ലാന്ന്... വാ നമുക്ക് വല്ലതും കഴിക്കാൻ കിട്ടോന്ന് നോക്കാം...
വേണ്ട ചേട്ടാ ഞാൻ പോണ വഴിക്ക് കിട്ടാണെങ്കിൽ കഴിച്ചോളാം...
അതേ പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഒരു ഏട്ടൻ എന്ന രീതിയിൽ ഞാൻ ചിലപ്പോ ഒരു തല്ലങ്ങ് വച്ചുതരും കേട്ടല്ലോ..
അയ്യോ വേണ്ട ചേട്ടായി... ഞാൻ വന്നോളാമെ.!!??
ചെറു ചിരിയോടെ അതുംപറഞ്ഞു ഞാനാളുടെ പിന്നാലെ നടന്നു...
ചേട്ടാ നമ്മൾ എങ്ങോട്ടാ ഹർത്താലയോണ്ട് ഇന്നിനി കടകളൊന്നും ഉണ്ടാവില്ലല്ലോ...
താൻ പേടിക്കണ്ടടോ എന്റെ വീടിവിടടുത്താ നമുക്ക് അങ്ങോട്ട് പോവാം...
💬 Comments
View all comments