Chapter Title : ബേബി ഗേൾ 2 [~empu®an]
കാണിക്കുന്നേ... ഞാൻ പറഞ്ഞില്ലേ നിനക്കിപ്പഴും കുട്ടികളുടെ സ്വഭാവാന്ന്.!! അതാ നീ ഇങ്ങനൊക്കെ കാണിക്കുന്നേ..
പുല്ല് ഏത് നേരത്താണാവോ എനിക്കിതിനെ..
വാക്കുകൾ മുഴുവിക്കാതെ മാമനെന്നെയും തള്ളിമാറ്റി ദേഷ്യത്തിൽ പെട്ടന്നവിടുന്ന് വണ്ടിയും എടുത്തുകൊണ്ടു പോയി..
ഒരു നിമിഷം ഷോക്കായിപ്പോയ ഞാൻ പെട്ടന്ന് തന്നെ സ്വബോധത്തെ തിരിച്ചെടുത്തു കൊണ്ട് നേരെ റൂമിലോട്ട് ഓടി...
പോവുന്ന വഴിയെല്ലാം ഇരുട്ട് പടരുന്ന പോലെ തോന്നാൻ തുടങ്ങിയതും ഞാൻ മനസ്സിലാക്കുകയായിരുന്നു എന്റെ ആ പഴയ അവസ്ഥയിലേക്ക് ഞാൻ മാറിക്കൊണ്ടിരിക്കുകയാണെന്ന്...
അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട ആ സമയം ഞാൻ കുറച്ചു നാൾ ഒരു പ്രാന്തമായ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.. അതേ അവസ്ഥയിലേക്കാണ് ഞാനിപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്...
പെട്ടന്ന് എന്തോ ചിന്തിച്ചെന്നോണം ഞാൻ ചാടി എണീറ്റുകൊണ്ട് റൂമിന് ചുറ്റും നടന്നു...
ഇല്ല.. ഇനിയും ഞാനിവിടെ നിന്നാൽ ചിലപ്പോൾ മാമനെ എനിക്ക് എന്നന്നേക്കുമായി നഷ്ട്ടമാകും... അത് നടക്കാൻ പാടില്ല അതുകൊണ്ട് എന്റെ മുന്നിലുള്ള ആകെ വഴി എന്നത് ഞാനിവിടുന്ന് പോവുന്നതാണ്...
ടേബിളിൽ കിടന്ന ബുക്കും പേനയുമെടുത്തുകൊണ്ട് ഞാൻ പിറുപിറുത്തു...
അമ്മാവാ.!! എന്നോട് ദേഷ്യം ഉണ്ടാവുമെന്ന് അറിയാം.. എന്തോ എനിക്ക് ആരും ഇല്ലാത്തത് കൊണ്ടാവാം നിങ്ങൾ തന്ന സ്നേഹത്തെ ഞാൻ പ്രണയമായി കണ്ടത്.. അതെനിക്കിനി മാറ്റാൻ കഴിയത്തില്ല.. ഞാൻ ഒരുപാട് നിങ്ങളെ ഉപദ്രവിച്ചു എന്നെനിക്ക് അറിയാം... ഇനി ഒരു ഉപദ്രവായിട്ട് ഞാൻ വരുന്നില്ല... ഞാൻ പോവാ...
പേടിക്കണ്ടാട്ടോ.!! ഞാൻ ചാവാൻ പോവൊന്നും അല്ല.. എനിക്കിവിടെ നിൽക്കുമ്പോ ഞാനാ പഴയ പോലെ ഒരു പ്രാന്തമായ അവസ്ഥയിലോട്ട് പോവുമോ എന്നൊരു തോന്നൽ..
മാമാ ലൗ യൂ... ♥️
മനസ്സിലുണ്ടായിരുന്നത് എല്ലാം എഴുതി ആ പേജ് കീറി ടേബിളിൽ വെച്ച ശേഷം ഞാൻ വേഗം കണ്ണുകൾ തുടച്ച് ഡ്രെസ്സെല്ലാം പാക്ക് ചെയ്ത് കയ്യിലുണ്ടായിരുന്ന 1000 രൂപയും കൊണ്ട് നേരെ പുറത്തേക്കിറങ്ങി...
മനസ്സിൽ വേണ്ടാന്ന് പലതവണ പറഞ്ഞെങ്കിലും എന്റെ സമനില തെറ്റുന്നതിന് മുന്നേ എനിക്കെന്റെ വീട്ടിൽ എത്തണം എന്ന ഒറ്റ ചിന്ത കാരണം ഞാൻ ആദ്യം കണ്ട ഓട്ടോ വിളിച്ചു നേരെ ബസ് സ്റ്റാൻഡിലേക്ക് വിട്ടു..
പോകുന്ന വഴികളെല്ലാം അപരിചിതമായതുകൊണ്ട് മനസ്സിൽ എവിടേക്കയോ ആയി ഒരു പേടി ഉടലെടുത്തെങ്കിലും ഞാനത് പുറത്തു കാണിക്കാതെ തന്നെ വണ്ടിയിൽ ഇരുന്നു...
അങ്ങനെ കുറച്ചു നേരത്തെ യാത്രക്ക് ശേഷം കോയമ്പത്തൂർ ബസ് സ്റ്റാൻഡിൽ എത്തിയ ഞാൻ വേഗം ഓട്ടോക്ക് കാശും കൊടുത്ത് നേരെ സ്റ്റാൻഡിന്റെ ഉള്ളിലോട്ടു നടന്നു...
എന്തോ എന്റെ ഭാഗ്യമെന്ന് പറയാം ഞാൻ ചെല്ലുമ്പോൾ തന്നെ അവിടെയായി
💬 Comments
View all comments